കോട്ടയം :
വൈക്കത്ത് ഉല്ലാസയാത്രയ്ക്ക് എത്തിയ സംഘത്തിലെ യുവാവ് വേമ്പനാട്ട് കായലിൽ മുങ്ങിമരിച്ചു. ആലുവ ഐരൂർ സ്വദേശി രഘു(45)വാണ് മരിച്ചത്. വൈക്കം പൂത്തോട്ടയ്ക്ക് സമീപം ആയിരുന്നു അപകടം. ആലുവയിൽ നിന്നെത്തിയ 12 അംഗ സംഘം വൈക്കം മുറിഞ്ഞപുഴയ്ക്ക് സമീപമുള്ള മാജിക് ഐലൻഡ് എന്ന റിസോർട്ടിൽ എത്തിയതായിരുന്നു. റിസോർട്ടിന് സമീപം കായലിൽ കുളിക്കുന്നതിനിടയിൽ രഘു ഒഴുക്കിൽപ്പെടുകയായിരുന്നു. വേമ്പനാട്ട് കായലിലെ ആഴം കുറഞ്ഞ ഭാഗമാണിവിടം. വൈക്കം ഫയർഫോഴ്സും നാട്ടുകാരും നടത്തിയ തെരച്ചിലിന് ഒടുവിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
Advertisements


