ഫോട്ടോ: മറവൻതുരുത്തിൽ കുടുംബശ്രീ ജില്ലാ മിഷൻ്റെ സഹായത്തോടെ ആരംഭിച്ച തനിമ പ്രൊഡ്യൂസർ യൂണിറ്റിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് പി. പ്രീതി നിർവഹിക്കുന്നു
Advertisements
തലയോലപ്പറമ്പ്:
മറവന്തുരുത്ത് പഞ്ചായത്തിലെ ഒൻപതാംവാർഡിൽ കുടുംബശ്രീ ജില്ലാമിഷൻ്റെ ധനസഹായം വിനിയോഗിച്ച് സിഡിഎസിന്റെ കീഴിലുള്ള വിവിധ കുടുംബശ്രീകളിലെ അംഗങ്ങൾ രൂപീകരിച്ച തനിമ പ്രൊഡ്യൂസർ യൂണിറ്റിന്റെ ഉദ്ഘാടനം നടത്തി. പഞ്ചായത്ത് പ്രസിഡൻ്റ് പി.പ്രീതി ഉദ്ഘാടനം നിർവഹിച്ചു. സംരംഭത്തിനായി ജില്ലാ മിഷൻ രണ്ടര ലക്ഷം രൂപയാണ് നൽകിയത്.
വൈസ് പ്രസിഡൻ്റ് വി.ടി പ്രതാപൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബി.ഷിജു ,കെ .ബി .രമ, പി. കെ.മല്ലിക ,പോൾതോമസ് ,ബിന്ദുപ്രദീപ്, സർവീസ് സഹകരണബാങ്ക് പ്രസിഡൻ്റ് പി. വി.ഹരിക്കുട്ടൻ, സിഡിഎസ് ചെയർപേഴ്സൺ രഞ്ജിനിദാസ് എന്നിവർ പങ്കെടുത്തു.


