കോട്ടയം നഗരത്തിലെ എൻ.സി.പിയുടെ മുഖമായിരുന്ന പി.കെ ആനന്ദക്കുട്ടൻ രാജി വച്ചു; രാജി എൻ.സി.പിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന്

കോട്ടയം: കോട്ടയം നഗരത്തിലെ എൻ.സി.പിയുടെ മുഖമായിരുന്ന എൻ.സി.പി (എസ്) സംസ്ഥാന ജനറൽ സെക്രട്ടറിയും ജില്ലാ ജനറൽ ആശുപത്രി വികസന സമിതി അംഗവുമായിരുന്ന പി.കെ ആനന്ദക്കുട്ടൻ എൻ.സി.പിയിൽ നിന്നും രാജി വച്ചു. എൻ.സി.പി (എസ്) യുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് രാജി വച്ചത്. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് രാജിയെന്ന് അദ്ദേഹം ജാഗ്രത ന്യൂസ് ലൈവിനോടു പ്രതികരിച്ചു. ഉഴവൂർ വിജയൻ എൻ.സി.പി സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ സംസ്ഥാന ജനറൽ സെക്രട്ടറി , കർഷക തൊഴിലാളി ഫോറം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ എൻ.സി.പിയ്ക്കു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളുടെയും ഭാഗമായിരുന്നു. പുതിയ രാഷ്ട്രീയ നിലപാട് രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് പി.കെ ആനന്ദക്കുട്ടൻ അറിയിച്ചു.

Advertisements

Hot Topics

Related Articles