പാറാട്ട് മാർ ഈവാനിയോസ് ആശുപത്രിയും പരുമല മാർ ഗ്രീഗോറിയോസ് ആശുപത്രിയും ചേർന്ന് ഹൃദയ ആരോഗ്യ ക്യാമ്പ് നടത്തി

പാറാട്ട് മാർ ഈവാനിയോസ് ആശുപത്രിയും പരുമല മാർ ഗ്രീഗോറിയോസ് ആശുപത്രിയും ചേർന്നൊരുക്കിയ ഹൃദയ ആരോഗ്യ ക്യാമ്പും ബോധവൽക്കരണ ക്ലാസും പുതുപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് പ്രദീപ് ചക്കാലയിൽ ഉദ്ഘാടനം ചെയ്തു. ആശുപത്രി സെക്രട്ടറി ഫാദർ കെ എം സക്കറിയ അധ്യക്ഷൻ ആയിരുന്നു.

Advertisements

സി എം ഓ ഡോ: സി പി ജോയ് ,പരുമല ആശുപത്രി കാർഡിയോളജി വിഭാഗം ഡോ:ജേക്കബ് പി ബ്രൈറ്റ് ,ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ചെറിയാൻ ഫിലിപ്പ്, അസിസ്റ്റൻറ് സെക്രട്ടറി റവറന്റ് ഫാദർ കുര്യാക്കോസ് മാണി എന്നിവർ ആശംസ പ്രസംഗം നടത്തി. ഡോ:ജേക്കബ് പി ബ്രൈറ്റ്, ഡോ: ഫിലിപ്പോസ് ജോൺ എന്നിവർ ഹൃദയ ആരോഗ്യ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിന് പങ്കെടുത്ത എല്ലാവർക്കും കൺസൾട്ടേഷൻ സൗജന്യവും, മറ്റ് ടെസ്റ്റുകൾക്ക് 50 ശതമാനം മാത്രമേ ഈടാക്കിയുള്ളൂ. ആദ്യത്തെ 50 പേർക്ക് മാത്രമേ സൗജന്യം ഉണ്ടായിരുന്നു ഉള്ളൂ എങ്കിലും ഏകദേശം 70 അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.

Hot Topics

Related Articles