തിരുവനന്തപുരം: ഓക്‌ടോബർ 3-ന് ഓൾ ഇന്ത്യ മുസ്ലിം പേഴ്‌സണൽ ലോ ബോർഡ് (AIMPLB) രാജ്യവ്യാപക ബന്ദിന് ആഹ്വാനം ചെയ്തു. വഖഫ് വിഷയവുമായി ബന്ധപ്പെട്ട് “വഖഫ് സംരക്ഷിക്കുക, ഭരണഘടന സംരക്ഷിക്കുക” എന്ന മുദ്രാവാക്യവുമായി ആണ് പ്രതിഷേധം നടത്തുന്നത്.കേന്ദ്ര സർക്കാർ കൊണ്ടുവന്ന വഖഫ് (ഭേദഗതി) ബിൽ 2025-നെതിരെ നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി, ആശുപത്രികൾ, അവശ്യ സേവനങ്ങൾ ഒഴികെയുള്ള എല്ലാ കടകളും, ഓഫീസുകളും, വ്യാപാര സ്ഥാപനങ്ങളും രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ അടച്ചിട്ട് ബന്ദിനോട് സഹകരിക്കണമെന്ന് എഐഎംപിഎൽബി ആവശ്യപ്പെട്ടു.ബന്ദ് സമാധാനപരമായ പ്രതിഷേധമായിരിക്കുമെന്നും എഐഎംപിഎൽബി മൗലാന ഖാലിദ് സൈഫുള്ള റഹ്മാനി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എഐഎംപിഎൽബി പറയുന്നത് ഈ ബന്ദ് ഒരു പ്രത്യേക സമുദായത്തിന് വേണ്ടിയല്ല, വഖഫ് സ്ഥാപനങ്ങളുടെ സ്വയംഭരണത്തെ ഭീഷണിപ്പെടുത്തുന്ന ഭേദഗതികൾക്കെതിരെ സംയുക്തമായ പ്രതിഷേധമാണ്.വെള്ളിയാഴ്‌ച നമസ്കാര സമയത്ത് മസ്‌ജിദുകളിലെ ഖത്തീബുകൾ ബില്ലിനെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുകയും, ബന്ദിൽ വ്യാപകമായി പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും എഐഎംപിഎൽബി നേതൃത്വം അഭ്യർത്ഥിച്ചു.

