സർക്കാർ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളണം : ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്

കോട്ടയം : ഭിന്നശേഷി വിഭാ​ഗത്തിൽപ്പെട്ട ഉദ്യോ​ഗാർത്ഥികൾക്ക് സുപ്രീംകോടതി നിർദേശിച്ചിരിക്കുന്ന സംവരണം ഉറപ്പാക്കാൻ ക്രിസ്ത്യൻ മാനേജുമെന്റുകൾ സന്നദ്ധമാണെന്നിരിക്കെ തെറ്റിദ്ധാരണ പരത്തുന്ന പ്രസ്താവനകൾ സമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാധ്യമവിഭാ​ഗം തലവൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ് മെത്രാപ്പോലീത്താ പ്രതികരിച്ചു. യോ​ഗ്യതയുള്ള ഉദ്യോ​ഗാർത്ഥികളില്ല എന്നതാണ് വസ്തുത. ഈ സത്യത്തെ തമസ്ക്കരിച്ച് മാനേജ്മെന്റുകളെ പഴിചാരുന്നതിൽ അർത്ഥമില്ല. ഭിന്നശേഷി അധ്യാപകരെ പൂർണമായി നിയമിക്കാതെ നിലവിലെ അധ്യാപക നിയമനങ്ങൾ അം​ഗീകരിക്കില്ലെന്ന നിലപാട് വിദ്യാഭ്യാസമേഖലയുടെ തളർച്ചയ്ക്ക് കാരണമാകും.നാട്ടിൻപുറങ്ങളിലടക്കം പള്ളികളോട് ചേർന്നും അല്ലാതെയും പള്ളിക്കൂടങ്ങൾ സ്ഥാപിച്ച് വിദ്യാവെളിച്ചം പകർന്നതിൽ ക്രൈസ്തവസഭകളുടെ പങ്ക് വിസ്മരിക്കരുത്. പൊതുസമൂഹത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിന് പകരം വിഷയത്തിൽ ശാശ്വത പരിഹാരം കാണാനുള്ള ശ്രമങ്ങളാണ് ഉണ്ടാകേണ്ടതെന്നും മെത്രാപ്പോലീത്താ കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles