മാതാപിതാക്കളെ പുറത്താക്കിയത് പ്രതികാരമായി;ഉടുമ്പൻചോലയിൽ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്

ഇടുക്കി: ഉടുമ്പൻചോലയിൽ താമസിക്കുന്ന മുപ്പതുകാരനായ സോൾരാജ് തിങ്കളാഴ്ച്ച രാവിലെ വീടിനുള്ളിൽ കഴുത്തിൽ ആഴത്തിലുള്ള മുറിവോടെ മരിച്ച നിലയിൽ കണ്ടെത്തി. പോലീസ് അന്വേഷണം പിന്നീട് ഇത് കൊലപാതകം ആയതായി സ്ഥിരീകരിച്ചു.പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിൽ സോൾരാജിന്റെ സഹോദരിയുടെ ഭർത്താവ് പി. നാഗരാജൻ കുറ്റം സമ്മതിച്ചു. അന്വേഷണത്തിൽ മനസ്സിലായതനുസരിച്ച്, സോൾരാജ് മാതാപിതാക്കളെ വീടിൽ നിന്നും പുറത്താക്കിയതിന് പ്രതികാരം ചെയ്തതാണെന്ന് നാഗരാജൻ പറഞ്ഞു.പോലീസിന്റെ വിശദീകരണപ്രകാരം, മദ്യലഹരിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന സോൾരാജിനെ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുത്തു കൊലപ്പെടുത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തി ആദ്യം ഏലത്തോട്ടത്തിലും പിന്നീട് സമീപത്തെ മറ്റൊരു തോട്ടത്തിലുമാണ് പ്രതി ഒഴിച്ചുവെച്ചത്. അഗ്നിരക്ഷ സേനയുടെ സഹായത്തോടെ തെളിവായ കത്തി കണ്ടെത്തി.നാഗരാജനെ പോലീസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisements

Hot Topics

Related Articles