തിരുവല്ല : ഉത്രമേൽ ക്ഷേത്രത്തിൽ പതിനേഴാമത് നവാഹത്തോടനുബന്ധിച്ച് ഒമ്പതാം ദിവസം നടന്ന അഭിവൃത സ്നാന ഘോഷയാത്ര അഴിയിടത്തുചിറ അനിരുദ്ധേശരം ക്ഷേത്രത്തിൽ നിന്നും ആരംഭിച്ചു വാദ്യ മേളങ്ങളുടെയും താലപ്പൊലിയുടെയും അകമ്പടിയോടുകൂടി ക്ഷേത്രത്തിൽ സമാപിച്ചു. തുടർന്ന് ദേവിക്ക് കുങ്കുമാർച്ചന നടത്തി. തുടർന്ന് നടന്ന ചടങ്ങിൽ ഉത്രമേൽ മഹിളാ സമാജത്തിന്റെ നേതൃത്വത്തിൽ വാർഡ് കൗൺസിലർ ശ്രീനിവാസ് പുറയാറ്റിനെ ഉത്രമേൽ ക്ഷേത്രക്കുളം പുനർ നിർമ്മിച്ചതിന് ആദരിച്ചു. തുടർന്ന് മഹാപ്രസാദമൂട്ട് നടന്നു. ക്ഷേത്ര പ്രസിഡന്റ് മുരളീധരൻ നായർ, സെക്രട്ടറി മനോജ് കുമാർ പഴൂർ, രാജേഷ് പേരൂർ, ഉണ്ണികൃഷ്ണൻ നായർ, ജനറൽ കൺവീനർ മനോജ് കുമാർ ഇളയൻ തുണ്ടിയിൽ, ശ്രീനിവാസ് പുറയാറ്റ്, വനിതാ സമാജ ഭാരവാഹികളായ അംബിക കെ, , ശാന്തി മുരളി, ബിന്ദു സക്രമത്ത് എന്നിവർ നേതൃത്വം നൽകി.
Advertisements

