ഉത്തർപ്രദേശ്: സ്ത്രീധനത്തിന്റെ പേരിൽ ഗർഭിണിയായ യുവതിയെ ഭർത്താവും കുടുംബവും ചേർന്ന് ക്രൂരമായി കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലെ ഗോപാലപൂരിലാണ് സംഭവം. കൊലചെയ്യപ്പെട്ടത് 21 കാരിയായ രജ്നി കുമാരിയാണ്. ഭർത്താവ് സച്ചിനും കുടുംബാംഗങ്ങളും കൂടി ആവശ്യപ്പെട്ട 5 ലക്ഷം രൂപയുടെ അധിക സ്ത്രീധനം നൽകാനാകാത്തതിനെ തുടർന്നാണ് രജ്നിയെ മർദിച്ച് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.കഴിഞ്ഞ ഏപ്രിലിലായിരുന്നു ഇരുവരുടെയും വിവാഹം.ഭർത്താവിന്റെ കുടുംബം ഒരു ടെന്റ് ഹൗസ് നിർമ്മിക്കാൻ 5 ലക്ഷം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. രജ്നിയുടെ കുടുംബത്തിന് ഈ തുക നൽകാനായില്ല. ഇതോടെ രജ്നി തുടർച്ചയായ പീഡനങ്ങൾ നേരിട്ടുവെന്നാണ് അമ്മയുടെ പരാതി.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഗർഭിണിയായിരുന്ന രജ്നിയെ സച്ചിനും സഹോദരന്മാരായ പ്രൻഷു, സഹ്ബാഗ്, ബന്ധുക്കളായ രാംനാഥ്, ദിവ്യ, ടീന എന്നിവരെല്ലാം ചേർന്നാണ് കൊലപ്പെടുത്തിയത്. സംഭവം പുറത്തറിയാതിരിക്കാനായി രജ്നിയുടെ മൃദദേഹം സ്വന്തം കൃഷിയിടത്തിൽ തന്നെ അടക്കം ചെയ്യാനും അവർ ശ്രമിച്ചു.മകളെ കാണാനില്ലെന്ന് പരാതി നൽകിയതിനെത്തുടർന്ന് മെയിൻപുരി ജില്ലാ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കൃഷിയിടത്തിൽ നടത്തിയ പരിശോധനയിൽ രജ്നിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി.സംഭവത്തിൽ സച്ചിനെയും കുടുംബാംഗങ്ങളെയും പ്രതികളാക്കി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതികൾ ഇതുവരെ ഒളിവിലാണ്. അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.


