കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലെ മലബാർ കഫേയിൽ നിന്നും ഉടമയുടെ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോൺ മോഷ്ടിച്ചു; തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മാർക്കറ്റിനുള്ളിലെ മലബാർ കഫേയിൽ നിന്നും ഉടമയുടെ ഒരു ലക്ഷം രൂപ വിലയുള്ള ഐ ഫോൺ മോഷ്ടിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയായ യുവാവ് പിടിയിൽ. തിരുവനന്തപുരം വിളവൂർക്കല്ല് മലയിൻകീഴ് തലപ്പൻകോട് വീട്ടിൽ ഷിബു എമ്മിനെ (47)യാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു കേസിനാസ്പദമായ സംഭവം. കടയിൽ എത്തിയ പ്രതി കടയുടെ കൗണ്ടറിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ വെസ്റ്റ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Advertisements

Hot Topics

Related Articles