മുടക്കിയത് 125 കോടി; വെറും അഞ്ചു ദിനത്തിൽ റെക്കോർഡ് 300 കോടി വാരി കാന്താര ചാപ്റ്റർ 1

രു സിനിമ റിലീസ് ചെയ്യുക അതിന് മികച്ച പ്രതികരണം ലഭിച്ച് മുന്നേറുക എന്നത് വലിയ കാര്യമാണ്. ഇത്തരത്തിൽ ഹിറ്റായി മാറിയ സിനിമകൾക്ക് ഒരു രണ്ടാം ഭാ​ഗം വരിക എന്നത് അല്പം ശ്രമകരമായ കാര്യമാണ്. കാരണം ആദ്യ ഭാ​ഗം അത്രത്തോളം ഇംപാക്ട് പ്രേക്ഷകർക്ക് നൽകിയിട്ടുണ്ട്. അതിനൊപ്പമോ അല്ലെങ്കിൽ അതിനും മേലെ നിൽക്കുന്നതായിരിക്കണം രണ്ടാം ഭാ​ഗം. അത്തരത്തിൽ മലയാളികൾ അടക്കം ഏറ്റെടുത്ത കാന്താര സിനിമയുടെ പ്രിക്വൽ ആണ് പ്രേക്ഷകരെ ഒന്നാകെ അമ്പരിപ്പിക്കുന്നത്. വൻ ദൃശ്യവിസ്മയവും പ്രകടനവും മേക്കിങ്ങുമെല്ലാം സമ്മാനിച്ച കാന്താര ചാപ്റ്റർ 1 കേരളത്തിൽ അടക്കം മികച്ച ബോക്സ് ഓഫീസ് കളക്ഷൻ നേടുകയാണ്.

Advertisements

ഇപ്പോഴിതാ റിലീസ് ചെയ്ത് വെറും അഞ്ച് ദിവസത്തിൽ 300 കോടി എന്ന നേട്ടം ആ​ഗോളതലത്തിൽ നേടി കാന്താര ചാപ്റ്റർ 1 പ്രദർശനം തുടരുകയാണ്. പ്രമുഖ ട്രാക്കർന്മാരുടെ റിപ്പോർട്ട് പ്രകാരം 370 കോടിയാണ് ഇതുവരെ കാന്താര 1 നേടിയിരിക്കുന്ന കളക്ഷൻ. 255.75 കോടിയാണ് ചിത്രത്തിന്റെ ഡൊമസ്റ്റിക് കളക്ഷൻ. ​ഗ്രോസ് കളക്ഷൻ 307 കോടിയും ആണ്. ഓവർസീസിൽ നിന്നും 63 കോടി രൂപയാണ് പടം കളക്ട് ചെയ്തതെന്നും റിപ്പോർട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതേസമയം, കർണാടകയിൽ നിന്നും മികച്ച കളക്ഷനാണ് കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം കർണാടകയിലെ ഏറ്റവും വലിയ ഓപ്പണിംഗ് വാരാന്ത്യ കളക്ഷൻ നേടുന്ന ചിത്രമായിരിക്കുകയാണ് കാന്താര ച്പ്റ്റർ 1. കെജിഎഫ് 2വിന്റെ കളക്ഷനെ മറികടന്നാണ് കാന്താര ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 183 കോടിയാണ് കെജിഎഫ് 2 നേടിയതെങ്കിൽ, ആദ്യ വാരാന്ത്യത്തിൽ 183.60 കോടിയാണ് കാന്താര നേടിയത്

125 കോടി രൂപ മുടക്കിയാണ് കാന്താര ചാപ്റ്റർ 1 ഒരുക്കിയിരിക്കുന്നത്. ആദ്യഭാ​ഗമായ കാന്താരയുടെ ബജറ്റിനെക്കാൾ പതിന്മടങ്ങ് കൂടുതലാണിത്. 16 കോടിയായിരുന്നു കാന്താരയുടെ ബജറ്റ്. 407.82 കോടി രൂപ ചിത്രം ആ​ഗോള തലത്തിൽ കളക്ട് ചെയ്യുകയും ചെയ്തു. കാന്താര ചാപ്റ്റർ 1 ആയിരം കോടി തൊടുമെന്നാണ് ട്രാക്കർന്മാരുടെ വിലയിരുത്തൽ. ഋഷഭ് ഷെട്ടി നായകനായി എത്തിയ ചിത്രത്തിന്റെ സംവിധാനവും രചനയും നിർവഹിച്ചിരിക്കുന്നത് അദ്ദേഹം തന്നെയാണ്.

Hot Topics

Related Articles