പുതുപ്പള്ളിയിൽ മീൻ പിടിക്കാൻ എത്തിയ ആൾ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു ; മരിച്ചത് മല്ലപ്പള്ളി സ്വദേശി

പുതുപ്പള്ളി: പുതുപ്പള്ളിയിൽ മീൻ പിടിക്കാൻ എത്തിയ ആൾ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. പുതുപ്പള്ളി പള്ളിയുടെ മുൻവശത്ത് കെട്ടാരത്തിൽ കടവ് റോഡിൻ ഇന്നലെ രാത്രി പത്ത് മണിക്കാണ് അപകടം ഉണ്ടായത്. മല്ലപ്പള്ളി കരുപ്പക്കുഴിയിൽ
ഗോപാലകൃഷ്ണൻ കെ കെ (73) എന്നയാളാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാർ നിർത്താതെ പോയി.

Advertisements

ഇന്നലെ സന്ധ്യയോടെ പുതുപ്പള്ളി പള്ളിയുടെ സമീപം കൊട്ടാരത്തിൽ കടവ് റോഡിൽ മൂന്നാം കലുങ്കിന് സമീപം ഗോപാലകൃഷ്ണനും ജോർജ് എന്നയാളും കൂടി മീൻ പിടിക്കാൻ വന്നതായിരുന്നു.
മീൻ പിടിച്ചു കഴിഞ്ഞ് രാത്രി 10 മണിയോട് കൂടി പോരാൻ വേണ്ടി നിന്നപ്പോൾ അമിത വേഗത്തിലെത്തിയ കാർ ഗോപാലകൃഷ്ണനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ നിർത്താതെ പോയി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതുവഴി വന്ന സ്കൂട്ടർ യാത്രികരും ജോർജും ചേർന്ന് ഉടൻ തന്നെ പുതുപ്പള്ളി പാറാട്ട് ആശുപത്രിയിൽ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും. സംസ്ക്കാരം നാളെ ഒക്ടോബർ 11 ശനിയാഴ്ച രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ- മീനാക്ഷി വണ്ടാനാം കുഴിയിൽ(കീഴ്വയ്പൂര്). മക്കൾ -മഞ്ജു ,മനോജ് ജി. മരുമക്കൾ -സുനിൽ കുമാർ (മണിമല), സുലേഖ(ആയിരൂർ.

Hot Topics

Related Articles