ദുബായ്: സെപ്റ്റംബർ 28-ന് ദുബായിൽ നടന്ന ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്ഥാനെ പരാജയപ്പെടുത്തിയതിന് പിന്നാലെ, ട്രോഫി ഇപ്പോഴും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) ദുബായ് ആസ്ഥാനത്ത് തുടരുന്നു. എസിസി ചെയർമാൻ മൊഹ്‌സിൻ നഖ്‌വി തന്റെ അറിവില്ലാതെ ട്രോഫി മാറ്റുകയോ, ഇന്ത്യയ്ക്ക് കൈമാറുകയോ അനുവദിക്കില്ലെന്ന് വ്യക്തമായി നിർദ്ദേശിച്ചിട്ടുണ്ട്.വിസമ്മതിച്ച ഇന്ത്യൻ ടീമിന് സമ്മാനിക്കാതെ നഖ്‌വി ട്രോഫിയെ എസിസി ഓഫീസിലേക്ക് കൊണ്ടുപോയതിനെ തുടർന്ന്, ട്രോഫി ഇപ്പോഴും അവിടെ നിലനിൽക്കുകയാണ്.
പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ആഭ്യന്തര മന്ത്രിയുമായ നഖ്‌വി, തങ്ങളുടെ നേരിട്ടുള്ള അനുമതി കൂടാതെ ട്രോഫി കൈമാറരുതെന്ന് വ്യക്തമാക്കിയതായി പറയുന്നു.അടുത്ത മാസം നടക്കുന്ന ഐസിസി യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും അധികൃതർ അറിയിച്ചു. നഖ്‌വിയെ വിമർശിക്കാനും, എസിസി ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കാൻ ശ്രമങ്ങളുണ്ടാവാനുമുള്ള സാധ്യതയുണ്ടെന്നാണ് സൂചന.


