പോസ്റ്റ്‌മോർട്ടത്തിനായി സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ പീഡിപ്പിച്ചു; മധ്യപ്രദേശിൽ യുവാവ് അറസ്റ്റിൽ

ഭോപ്പാൽ :മധ്യപ്രദേശിലെ ബുർഹാൻപൂരിൽ പോസ്റ്റ്‌മോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ.ഖക്‌നാർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. ഏകദേശം ഒരു വർഷം മുമ്പാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം വെളിവായത്. മെഡിക്കൽ ഓഫീസർ ഡോ. അദ്യ ദവാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഒക്ടോബർ 7ന് കേസ്സ് രജിസ്റ്റർ ചെയ്തതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് അന്തർ സിംഗ് കാനേഷ് അറിയിച്ചു.

Advertisements

പ്രാഥമിക അന്വേഷണത്തിൽ, 2024 ഏപ്രിൽ 18-ന് രാവിലെ 6.45ഓടെയാണ് സംഭവം നടന്നതെന്ന് കണ്ടെത്തി. ആശുപത്രിയിലെ സ്‌ട്രെച്ചറിൽ കിടക്കുന്ന സ്ത്രീയുടെ മൃതദേഹം ഒരാൾ വലിച്ചിഴച്ച് കൊണ്ടുപോകുന്നതാണ് സിസിടിവിയിൽ പതിഞ്ഞത്.ഭൗരഘട്ട് പ്രദേശത്തെ തൻജിയാപത് പ്രദേശത്ത് താമസിക്കുന്ന 25 കാരനായ നിലേഷ് ഭിലാലാണ് പ്രതി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.ബുർഹാൻപൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതി മോർച്ചറിയിൽ എങ്ങനെ പ്രവേശിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Hot Topics

Related Articles