പാലാ : പൂവരണി ഹരിതം കാർഷക സംഘംമൂലേത്തുണ്ടിയും കൊഴുവനാൽ ഗവ. ആയുർവേദ ആശുപത്രിയും ചേർന്ന് സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു വലിയ കുന്ന് ഭഗവതി ക്ഷേത്രത്തിൻ്റെ മിനി ഹാളിൽ രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത് മെംബർ അനീഷ് ജി ക്യാമ്പ് ഉദ്ഘാടനം ചെയ്തു പകർച്ചവ്യാധികൾ പകരാതിരിക്കാൻ വേണ്ട മുൻകരുതലുകൾ എന്ന വിഷയത്തെക്കുറിച്ച് ഡോ അശ്വതി കൃഷ്ണൻ മെഡിക്കൽ ഓഫീസർ (കൊഴുവനാൽ ആയുർവേദ ഡിസ്പൻസറി ) ക്ലാസെടുത്തു. ആർ ബിജു (ഹരിതം കർഷക സംഘം പ്രസിഡണ്ട്) അധ്യക്ഷത വഹിച്ചു.
Advertisements

