മലയാളികളുടെ ആഗ്രഹം സഫലമായി; തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് ഇനി രാമേശ്വരത്തേക്കും

തിരുവനന്തപുരം: മലയാളി യാത്രക്കാരുടെ ഏറെനാളത്തെ ആഗ്രഹം ഒടുവിൽ സഫലമാക്കി റെയിൽവേ. തിരുവനന്തപുരം–മധുര അമൃത എക്സ്പ്രസ് ട്രെയിൻ ഇനി രാമേശ്വരത്തേക്കും ഓടും. പുതിയ സർവീസിന് റെയിൽവേ ബോർഡ് അനുമതി നൽകി. ഈ മാസം 16 മുതൽ ട്രെയിൻ രാമേശ്വരത്തേക്ക് സർവീസ് ആരംഭിക്കും.രാത്രി 8.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന അമൃത എക്സ്പ്രസ്, പിറ്റേ ദിവസം ഉച്ചയ്ക്ക് 12.45ന് രാമേശ്വരത്ത് എത്തും. രാമേശ്വരത്തിൽ നിന്ന് ഉച്ചയ്ക്ക് 1.30ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 4.55ന് തിരുവനന്തപുരത്ത് എത്തും.കേരളത്തിൽ നിന്ന് രാമേശ്വരത്തേക്ക് ഏറെ നാളായി ട്രെയിൻ സർവീസ് ഇല്ലായിരുന്നു. മീറ്റർ ഗേജ് കാലഘട്ടത്തിൽ പാലക്കാട് നിന്ന് രാമേശ്വരം റൂട്ടിൽ സർവീസ് ഉണ്ടായിരുന്നെങ്കിലും ഗേജ് മാറ്റം പൂർത്തിയായതോടെ അത് നിർത്തുകയായിരുന്നു. 2018ൽ ഗേജ് മാറ്റം പൂർത്തിയായിട്ടും സർവീസ് പുനഃരാരംഭിച്ചിരുന്നില്ല.യാത്രക്കാരുടെ ആവശ്യം പരിഗണിച്ചാണ് അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടിയത്. മധുരയും രാമേശ്വരവും തമ്മിൽ മാനമധുര, പരമക്കുടി, രാമനാഥപുരം എന്നിവിടങ്ങളിലാകും സ്റ്റോപ്പുകൾ.

Advertisements

Hot Topics

Related Articles