കൊച്ചി: ബസിന്റെ മുൻവശത്ത് കണ്ടെത്തിയത് മദ്യക്കുപ്പികളല്ലെന്ന കാര്യം ചൂണ്ടിക്കാട്ടി കെഎസ്ആർടിസി ഡ്രൈവറെ സ്ഥലംമാറ്റിയ നടപടിയെ ഹൈക്കോടതി ചോദ്യം ചെയ്തു. “അച്ചടക്ക വിഷയങ്ങളിൽ എപ്പോഴും സ്ഥലംമാറ്റമാണോ?” എന്നും കോടതി ചോദിച്ചു.ജയ്മോൻ ജോസഫ് നൽകിയ ഹർജിയിൽ കേന്ദ്രീകരിച്ച വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഈ ചോദ്യം ഉയർത്തിയത്. മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന യാത്രയിൽ ഡ്രൈവറുടെ ദാഹം സ്വാഭാവികമാണെന്നും, അത്തരത്തിൽ വെള്ളം കുപ്പികളിൽ സംഭരിക്കുന്നത് സാധാരണ നടപടിയാണെന്നും ഹർജിക്കാരൻ വാദിച്ചു.ജയ്മോൻ ഹർജിയിൽ, മന്ത്രി ഓടുന്ന ബസ് തടഞ്ഞുവെയ്ക്കുകയും, മാധ്യമങ്ങളെ വിളിച്ചുകൂട്ടി നടപടി എടുത്തത് തന്നെ മനപ്പൂർവ്വം അപമാനിക്കാൻ ആണെന്നും പറഞ്ഞു.
ബസുകളില്‍ അലക്ഷ്യമായി കുപ്പികള്‍ വലിച്ചെറിയുന്നതും ജീവനക്കാരുടെ വസ്ത്രങ്ങള്‍ വിരിച്ചിടുന്നതുമടക്കമുള്ള പ്രവണതകള്‍ ഇല്ലാതാക്കി സാധാരണക്കാരെ കെഎസ്ആർടിസിയിലേക്ക് കൂടുതലായി ആകർഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നായിരുന്നു കെഎസ്ആർടിസിയുടെ മറുപടി. സാധാരണഗതിയില്‍ ഗുരുതരമായ പ്രശ്നങ്ങളിലോ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുള്ള സാഹചര്യങ്ങളിലോ മാത്രമാണ് ജീവനക്കാരെ സ്ഥലം മാറ്റാറുള്ളത്. ഇത്തരമൊരു നിസ്സാരമായ കാര്യത്തിന് സ്ഥലംമാറ്റത്തിന്റെ ആവശ്യമുണ്ടോ എന്നും കോടതി കെഎസ്ആർടിസിയോട് ചോദിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കെഎസ്ആർടിസിക്ക് ഒരു പരാതി നല്കിയാല് മതിയായിരുന്നില്ലേ എന്ന് ഡ്രൈവറോടും കോടതി ചോദ്യമുന്നയിച്ചു. അത്തരമൊരു പരാതി ലഭിക്കുകയാണെങ്കില്‍ തീർച്ചയായും പരിഗണിക്കുമെന്ന് കെഎസ്ആർടിസിയുടെ അഭിഭാഷകൻ വ്യക്തമാക്കി. രണ്ട് കൂട്ടരുടെയും വാദങ്ങള്‍ കേട്ടതിന് ശേഷം ഹർജി വിധി പറയാനായി കോടതി മാറ്റിവെച്ചു.ഒക്ടോബർ ഒന്നിനാണ് പൊൻകുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാർക്കെതിരെ മന്ത്രിയുടെ നിർദേശപ്രകാരം കെഎസ്ആർടിസി സിഎംഡി നടപടിയെടുത്തത്. കൊല്ലം ആയൂരില്‍ വെച്ച് മന്ത്രി ബസ് തടയുകയും കുപ്പി അടുക്കിയിട്ടതിന് ജീവനക്കാരെ ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയായിരുന്നു നടപടി.


