കൊച്ചി:നെടുമ്പാശ്ശേരിക്ക് സമീപം സിഐഎസ്എഫ് ഉദ്യോഗസ്ഥരെ കയറ്റിയ ടെംപോ ട്രാവലർ അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്. വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഉച്ചയ്ക്ക് ഏകദേശം ഒരു മണിയോടെയായിരുന്നു സംഭവം. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിൽ വച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു .പരിക്കേറ്റവരെ ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള രണ്ടുപേരെയും അത്യാഹിതവിഭാഗത്തിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതർ അറിയിച്ചു.അപകടത്തെ തുടർന്ന് വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിൽ ഗതാഗതം താൽക്കാലികമായി തടസ്സപ്പെട്ടു. മറിഞ്ഞ വാഹനത്തെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി റോഡിൽ നിന്നു മാറ്റി. പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
കൊച്ചിയിൽ സിഐഎസ്എഫ് വാഹനം മറിഞ്ഞു; 15 പേർക്ക് പരിക്ക്, 2 പേരുടെ നില ഗുരുതരം


