കോട്ടയം : കടുവാക്കുളത്ത് 17കാരി പ്രസവിച്ച സംഭവത്തിൽ വണ്ടംപതാൽ സ്വദേശിയായ പ്രതി പിടിയിൽ. വണ്ടൻപതാൽ സ്വദേശി ജോഷിൻ (37) നെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്ന തൃക്കൊടിത്താനം എസ് എച്ച് എം ജെ അരുൺ അറസ്റ്റ് ചെയ്തത്. ചങ്ങനാശ്ശേരി ഡിവൈഎസ്പി കെ പി ടോംസണിൻ്റെ നിർദ്ദേശത്തെ തുടർന്ന് ചിങ്ങവനം എസ് ഐ വിദ്യ, സിവിൽ പോലീസ് ഓഫീസർമാരായ സഞ്ജിത്ത് , സുമേഷ് , റിങ്കു എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസമാണ് കടുവാക്കുളം സ്വദേശിനിയായ പെൺകുട്ടി ജില്ലാ ജനറൽ ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയത്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതി ഒളിവിൽ പോയത്. തുടർന്ന് ചിങ്ങവനം പോലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Advertisements


