ചിത്രം : ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാരദാനച്ചടങ്ങ് ചാണ്ടി ഉമ്മൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.നിബിൻ നല്ലവീട്ടിൽ,അനീഷ് ജേക്കബ്, രെഞ്ചു എം ജോയ്, റോണി വർഗീസ് ഏബ്രഹാം, ഫാ.ഡോ.തോമസ് വർഗീസ് അമയിൽ, ഡോ.ഗീവർഗീസ് മാർ യൂലിയോസ്,ഫാ.യാക്കോബ് തോമസ് റമ്പാൻ, ഫാ.വിജു ഏലിയാസ്, ഡാനി രാജു എന്നിവർ സമീപം.
കോട്ടയം: മലങ്കര സഭയുടെ സംഭാവനകൾ ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടതാണെന്നും യുവതലമുറ അഭിമാനത്തോടെ അത് ഏറ്റെടുക്കണമെന്നും ചാണ്ടി ഉമ്മൻ എം.എൽ.എ. പൗരസ്ത്യ ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം പ്രഗതി എക്സലൻസ് പുരസ്ക്കാര വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനപ്രസ്ഥാനം പ്രസിഡന്റ് ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ചു. മലങ്കര സഭയുടെ മക്കൾക്ക് രാഷ്ട്രീയ സാമൂഹ്യ മേഖലകളിൽ അർഹമായ പരിഗണന നിഷേധിക്കപ്പെടുന്നതിൽ വേദനയുണ്ടെന്നും, ചാണ്ടി ഉമ്മനും, അബിൻ വർക്കിയും അതിന്റെ ഒടുവിലത്തെ ഉദാഹരണങ്ങൾ ആണെന്നും മാർ യൂലിയോസ് പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവിധ തലങ്ങളിൽ നേട്ടം കൈവരിച്ച യുവജനങ്ങൾക്ക് അവാർഡുകൾ സമ്മാനിച്ചു. വൈദീക ട്രസ്റ്റി ഫാ.ഡോ. തോമസ് വർഗീസ് അമയിൽ, അത്മായ ട്രസ്റ്റി റോണി വർഗീസ് ഏബ്രഹാം, ദേവലോകം അരമന മാനേജർ ഫാ. യാക്കോബ് തോമസ് റമ്പാൻ, ജനറൽ സെക്രട്ടറി വിജു ഏലിയാസ്, ട്രഷറർ രഞ്ജു എം. ജോയ്, പ്രോഗ്രാം കോർഡിനേറ്റർ അനീഷ് ജേക്കബ്, റീജിയണൽ സെക്രട്ടറി ഡാനി രാജു, നിബിൻ നല്ലവീട്ടിൽ, അബു എബ്രഹാം വീരപ്പള്ളിൽ, ജിൻസ് തടത്തിൽ, റീജൻ യോഹന്നാൻ, അശ്വിൻ വി. റെജി, റെനോജ് ജോർജ്, എൽദോസ് പുള്ളോർമഠം, ഗീവീസ് മാർക്കൊസ്, രോഹിത്ത് കെ ജോൺ, നിതിൻ മണക്കാട്ടുമണ്ണിൽ, ജോർജ് കുര്യൻ എന്നിവർ പങ്കെടുത്തു.


