കോട്ടയം : കോട്ടയം അയർക്കുന്നത് ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കാണാനില്ലെന്ന് പരാതി. ഇതര സംസ്ഥാന തൊഴിലാളിയായ സോണിയാണ് കസ്റ്റഡിയിൽ ആയത്. ഇയാളുടെ ഭാര്യ ക അൽപ്പനയെയാണ് രണ്ടുദിവസമായി കാണാനില്ലെന്ന് പരാതി ഉയർന്നത്. ഇത് തുടർന്നാണ് അയർക്കുന്ന പോലീസ് അന്വേഷണം നടത്തുകയും ഇവർ കൊല്ലപ്പെട്ടതായുള്ള നിഗമനത്തിൽ എത്തുകയും ചെയ്തത്. ഭാര്യയെ സോണി കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് പോലീസ് സംശയിക്കുന്നത്.
പരാതിയുടെ അടിസ്ഥാനത്തിൽ അയർക്കുന്നം പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതി കൊല്ലപ്പെട്ടതായി സൂചന ലഭിച്ചു. ഇതേ തുടർന്ന് പോലീസ് സംഘം യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്. കഴിഞ്ഞ ദിവസമാണ് അയർക്കുന്നത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയായ യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതേത്തുടർന്ന് പോലീസ് സംഘം പ്രാഥമിക പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന് സൂചന ലഭിച്ചത്. ഇതേത്തുടർന്ന് പോലീസ് സംഘം ഭർത്താവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. ഈ ചോദ്യം ചെയ്യലിൽ കൊലപാതകം സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചതായാണ് സൂചന. ജില്ലാ പോലീസ് മേധാവി ഷാഹുൽഹമീദ്, ഡിവൈഎസ്പി അരുൺ , പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെന്ന് സംശയിക്കുന്ന ഇതര സംസ്ഥാന തൊഴിലാളിയെ ചോദ്യം ചെയ്യുന്നത്.


