കെപിസിസി പുനഃസംഘടന; ജനറൽ സെക്രട്ടറി പട്ടികയിൽ കൂട്ടിച്ചേർക്കലില്ല

തിരുവനന്തപുരം :കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ഉയർന്ന പരാതികളും സെക്രട്ടറി പട്ടിക പരിഹരിക്കും.കെ. മുരളീധരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ പരാതികൾക്ക് അർഹമായ പരിഗണന നൽകാനാണ് നേതൃത്വത്തിന്റെ ധാരണ.അതേസമയം, പരാതികളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച വൈസ് പ്രസിഡന്റുമാരുടെയും ജനറൽ സെക്രട്ടറിമാരുടെയും പട്ടികയിൽ കൂട്ടിച്ചേർക്കലുകളോ മാറ്റങ്ങളോ ഉണ്ടാകില്ലെന്ന് നേതൃത്വം വ്യക്തമാക്കി.പാർട്ടിയിലെ അകത്തളത്തിലെ അസന്തോഷം ശമിപ്പിക്കാനും പുനഃസംഘടനാ പ്രക്രിയ പൂർത്തിയാക്കാനും നേതൃത്വം നീക്കമാരംഭിച്ചിട്ടുണ്ട്.

Advertisements

സെക്രട്ടറി നിയമനം അതിവേഗം വേണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ പട്ടിക നൂറിൽ ചുരുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു.ഇതിനൊപ്പം എട്ട് ഡിസിസി പ്രസിഡന്റുമാരെ മാറ്റാനുള്ള തീരുമാനവും തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം മാത്രമാകും നടപ്പാക്കുക.പുനഃസംഘടനാ പ്രക്രിയയിൽ അടുത്ത ഘട്ടമായി പുതിയ ഭാരവാഹികളുടെ യോഗം വ്യാഴാഴ്ച ചേരും.

Hot Topics

Related Articles