കെപിസിസി മുൻ അദ്ധ്യക്ഷൻ കെ സുധാകരന് ദേഹാസ്വാസ്ഥ്യം; തൃശ്ശൂരിലെ.സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു

കെപിസിസി മുൻ അദ്ധ്യക്ഷനും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ കെ സുധാകരന് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് തൃശ്ശൂർ സണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്നാണ് ചികിത്സയ്ക്ക് വിധേയമാക്കിയത്. കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫിന്റെ ബന്ധുവിന്റെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ തൃശൂരിലെത്തിയതായിരുന്നു അദ്ദേഹം.ആശുപത്രിയിലെ ജനറല്‍ മെഡിസിൻ, ന്യൂറോളജി വിഭാഗത്തിലെ ഡോക്ടർമാരാണ് സുധാകരനെ പരിശോധിക്കുന്നത്.അദ്ദേഹത്തോട് സ്‌കാനിങ്ങിനായി നിർദ്ദേശിച്ചിട്ടുണ്ട്. പരിശോധനാഫലം വരുന്നതിനനുസരിച്ച്‌ തുടർചികിത്സ നല്‍കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.

Advertisements

Hot Topics

Related Articles