വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ജനസഭ നടത്തി

പാലാ : വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ കുട്ടികളുടെ നേതൃത്വത്തിൽ ജനസഭ നടത്തി.
വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിൽ ഒരു മാസം നീണ്ടുനിൽക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടിയായ ലഹരി വിരുദ്ധ മഹായജ്ഞത്തിന്റെ ഭാഗമായി ജനസഭ എന്ന പേരിൽ കുട്ടികളുടെ നേതൃത്വത്തിൽ കോർണർ മീറ്റിംഗ് നടത്തുകയുണ്ടായി. ലഹരി വിരുദ്ധ സന്ദേശം പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വാർഡ് തലത്തിൽ നടത്തപ്പെട്ട പ്രോഗ്രാമിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ മനോജ് ചീങ്കല്ലേൽ നിർവഹിച്ചു.

Advertisements

സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് അധ്യക്ഷത വഹിച്ച ചടങ്ങിൽ
ജോസ് പുറവക്കാട്ട് ,
ജോസ് കുരിയാലപ്പുഴ എന്നിവർ ലഹരിവിരുദ്ധ സന്ദേശം നൽകി. തുടർന്ന് സമ്മേളനത്തിൽ എത്തിച്ചേർന്ന എല്ലാ അംഗങ്ങളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. കുട്ടികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശം ലഹരി വിരുദ്ധ ഗാനം സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപാടികൾ നടത്തി.

Hot Topics

Related Articles