പേരാമ്പ്രയിൽ ട്രെയിനിൽ നിന്ന് കുപ്പി തെറിച്ച് വീണ് യുവാവിന് ഗുരുതരപരുക്ക്

പേരാമ്പ്ര: ട്രെയിനിനുള്ളിൽ നിന്നും കുപ്പി തെറിച്ച് വീണ് പേരാമ്പ്ര സ്വദേശി ആദിത്യന് ഗുരുതര പരിക്ക്. കഴിഞ്ഞ മാസം 19ന് വൈകിട്ടായിരുന്നു സംഭവം. ട്രെയിനിന്റെ വാതിലിൽ നിൽക്കുന്നവർ വലിച്ചെറിഞ്ഞ കുപ്പി മുഖത്തേക്ക് കൊള്ളുകയായിരുന്നു.അതിവേഗത്തിൽ പോകുന്ന ട്രെയിനിൽ നിന്ന് ഇത്തരത്തിൽ എറിഞ്ഞ കുപ്പിയുടെ ഉറവിടം കണ്ടെത്തുന്നത് ദുഷ്കരമാണെന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥർ പറയുന്നത്.സഹയാത്രക്കാരുടെ സഹായമില്ലാതെ കുറ്റക്കാരനെ കണ്ടെത്താനാകില്ലെന്നും, അവർ പറഞ്ഞു.

Advertisements

ഇത്തരം അപകടങ്ങൾ നേരിൽ കണ്ടവർ തടയുന്നത് മാത്രമേ സുരക്ഷിതമായ നടപടിയാകൂ എന്നും അധികൃതർ അറിയിച്ചു. ട്രെയിനിന് നേരേ കല്ലെറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റ് പോകുന്ന സംഭവങ്ങളും ഏറെ ശ്രദ്ധേയമാണ്. ഈ വർഷം മൂന്ന് തവണ ‘വന്ദേഭാരത് എക്സ്പ്രസ്’ ട്രെയിനിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്. ഏപ്രിൽ 17ന് ഉപ്പള സ്റ്റേഷനടുത്തും സെപ്റ്റംബർ 25ന് കളമശേരിയിലും യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. കളമശേരിയിൽ കല്ലെറിഞ്ഞ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളെ ആർപിഎഫ് പിടികൂടി.

Hot Topics

Related Articles