ശാസ്ത്രോത്സവം : വൈക്കം ഉപജില്ലാ തല മത്സരങ്ങൾ 23 നും 24 നും

വൈക്കം:പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ശാസ്‌ത്രോത്സവത്തിന്റെ വൈക്കം ഉപജില്ലാമത്സരങ്ങള്‍ 23, 24 തീയതികളില്‍ കുലശേഖരമംഗലം ഗവൺമെൻ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. നാളെ 23-10-25 രാവിലെ 9.30ന് സി.കെ.ആശ എംഎല്‍എ ശാസ്‌ത്രോത്സവം ഉദ്ഘാടനം ചെയ്യും. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗം മറവന്‍തുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രീതി അധ്യക്ഷത വഹിക്കും.
വൈക്കം ഉപജില്ലയിലുള്ള 69 സ്‌കൂളുകളിലെ എല്‍പി വിഭാഗം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള 2500 ഓളം വിദ്യാര്‍ഥികള്‍ മേളയിൽ പങ്കെടുക്കും. കുലശേഖരമംഗലം ഗവൺമെൻ്റ്ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും കുലശേഖരമംഗലം ഗവൺമെൻ്റ്എല്‍പി സ്‌കൂളിലുമായാണ് ശാസ്‌ത്രോത്സവം നടക്കുന്നത്.
24ന് വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനം വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ.സലില അധ്യക്ഷത വഹിക്കും.

Advertisements

Hot Topics

Related Articles