യൂത്ത് കോൺഗ്രസിന് അധ്യക്ഷനില്ലെന്ന് വെബ്സൈറ്റ്:കെ.സുധാകരൻ ഇപ്പോഴും കെപിസിസി പ്രസിഡന്റ് ;കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റ് പുതുക്കാത്തത് വിമർശനതിന് വഴി തുറക്കുന്നു

കോട്ടയം:കോട്ടയം സ്ഥാനമൊഴിഞ്ഞിട്ട് 6 മാസമായിട്ടും കെപിസിസിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://www.kpcc.org.in/about ൽ കെ.സുധാകരൻ എംപി തന്നെ പ്രസിഡൻ്റ്. പുതിയ അധ്യക്ഷനായ സണ്ണി ജോസഫിന്റെ പേര് സൈറ്റിൽ മഷിയിട്ട് നോക്കിയാൽ പോലും കാണാൻ സാധിക്കില്ല. സൈറ്റിന്റെ കവർ പേജിൽ ഇപ്പോഴും പഴയ അധ്യക്ഷൻ തന്നെയാണ് മുഖചിത്രം. സംഘടനയുടെ അധ്യക്ഷൻ എന്ന നിലയിൽ കെ.സുധാകരൻറെ വിവരങ്ങൾ തന്നെയാണ് സൈറ്റിൽ നൽകിയിരിക്കുന്നത്. സൈറ്റ് നിയന്ത്രിക്കുന്ന ഡിജിറ്റൽ മീഡിയ സെല്ലിൻ്റെ അധ്യക്ഷ സ്ഥാനത്ത് ആളുകൾ മാറി മാറി വന്നെങ്കിലും സണ്ണി ജോസഫിനെ ഇതുവരെ ‘അധ്യക്ഷനായി’ അംഗീകരിച്ചിട്ടില്ല.2025 മേയ് 8നാണ് സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. 2021 ജൂണിൽ കെ.സുധാകരൻ അധ്യക്ഷനായ സമയത്താണ് സൈറ്റിൽ അവസാനമായി അധ്യക്ഷന്റെ പേരും ചിത്രവും മാറ്റിയത്.

Advertisements

അധ്യക്ഷൻ മാറിയ വിവരം സൈറ്റ് നിയന്ത്രിക്കുന്ന മീഡിയ സെൽ അറിഞ്ഞിട്ടില്ല. കെപിസിസി അധ്യക്ഷൻ എന്ന നിലയിലെ കെ.സുധാകരന്റെ്റെ സന്ദേശമാണ് സൈറ്റിൽ ഇപ്പോഴും നൽകിയിരിക്കുന്നത്.അതേസമയം കേരളത്തിലെ യൂത്ത് കോൺഗ്രസ് അധ്യക്ഷനെ കുറിച്ച് ഒരു സൂചനയും നൽകാത്ത അവസ്‌ഥയാണ് യൂത്ത് കോൺഗ്രസിന്റെ ദേശീയ നേതൃത്വം കൈകാര്യം ചെയ്യുന്ന https://www.iyc.in/our-leadership എന്ന വെബ്സൈറ്റിന് ഉള്ളത്. കേരളത്തിന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ തന്നെയില്ല എന്നതാണ് സൈറ്റ് പരിശോധിച്ചാൽ മനസിലാക്കാൻ സാധിക്കുക. കേരളത്തിലെ യൂത്ത് കോൺഗ്രസ് മുൻ പ്രസിഡന്റിനെ കുറിച്ചോ നിലവിലെ പ്രസിഡൻ്റിനെ കുറിച്ചോ ഒരു സൂചനയും സൈറ്റിൽ ഇല്ല.

Hot Topics

Related Articles