മൊട്ടുസൂചിയുടെ ഉപകാരം പോലും കലങ്കു തമ്പ്രാനിൽ നിന്ന് കേരളത്തിനില്ല; വട്ടവടയിലെ കലുങ്ക് സൗഹൃദ സദസ്സിനിടയിലെ സുരേഷ് ഗോപിയുടെ പരാമർശത്തിന് കടുത്ത മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി


തിരുവനന്തപുരം :കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പരിഹാസ പ്രസ്താവനയ്‌ക്ക് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി കടുത്ത മറുപടി നൽകി.
“ഒരു മൊട്ടുസൂചിയുടെ ഉപകാരം പോലും കലുങ്ക് തമ്പ്രാനിൽ നിന്നു കേരളത്തിനില്ല കലുങ്കിസമാണ് പുള്ളിയുടെ പ്രത്യയശാസ്ത്രം,” എന്ന് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കുറിപ്പിൽ മന്ത്രി ആരോപിച്ചു.

Advertisements

വട്ടവടയിലെ കോവിലൂരിൽ സംഘടിപ്പിച്ച ‘കലുങ്ക് സൗഹൃദ സദസ്സിൽ’ സംസാരിക്കവെയാണ് സുരേഷ് ഗോപിയുടെ വിവാദ പരാമർശം.“നല്ല വിദ്യാഭ്യാസമുള്ള വിദ്യാഭ്യാസ മന്ത്രി കേരളത്തിൽ വരട്ടെ,”എന്നായിരുന്നു സുരേഷ് ഗോപിയുടെ വിമർശനം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അതോടൊപ്പം, കേന്ദ്രസർക്കാരിന്റെ ‘പിഎം അവാസ് യോജന’ (PMAY) പദ്ധതി വേണ്ടെന്നുവച്ച്‌ ലൈഫ് മിഷനിൽ വീടുകൾ നൽകുമെന്ന് പറഞ്ഞ സംസ്ഥാന സർക്കാർ വാക്ക് പാലിച്ചില്ലെന്നും ജനങ്ങളെ വഞ്ചിക്കുന്നവരെ റോഡിൽ പിടിച്ചുനിർത്തി ചോദ്യം ചെയ്യണമെന്നും സുരേഷ് ഗോപിയുടെ പ്രസ്താവനയിൽ പറയുന്നു.

വട്ടവട പഞ്ചായത്തിലെ 18 കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകുമെന്നും സുരേഷ് ഗോപിയായിരുന്നു കലുങ്ക് സദസ്സിൽ പ്രഖ്യാപനം നടത്തിയത്.

Hot Topics

Related Articles