തൃശ്ശൂർ: തൃശ്ശൂർ മെട്രോ റെയിൽ വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നു തൃശൂർ എം.പി.യും നടനുമായ സുരേഷ് ഗോപി. നെടുമ്പാശ്ശേരി മുതൽ തൃശ്ശൂരിൻ്റെ ഉൾപ്രദേശങ്ങളിലൂടെ പാലക്കാട് വരെ റാപ്പിഡ് റെയിൽ ട്രാൻസിറ്റ് സിസ്റ്റം (RRTS) ആകണമെന്നാണ് താൻ ഉദ്ദേശിക്കുന്നതെന്ന് സുരേഷ് ഗോപി വ്യക്തമാക്കി.2024 ഡിസംബർ 22-ന് അദ്ദേഹം പങ്കുവെച്ച ഒരു പഴയ ഫേസ്ബുക്ക് പോസ്റ്റ് സുരേഷ് ഗോപി വീണ്ടും റീഷെയർ ചെയ്തിട്ടുണ്ട്. കേന്ദ്ര വൈദ്യുതി, ഭവന, നഗരകാര്യ മന്ത്രി മനോഹർലാൽ ഖട്ടറുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചാണ് ആ പോസ്റ്റ്.
കേരളത്തിന്റെ വികസന പദ്ധതികളെ കുറിച്ച് ചർച്ചകൾ നടന്നുവെന്നും, പ്രത്യേകിച്ച് നെടുമ്പാശ്ശേരിയെ തൃശ്ശൂരിൻ്റെ ഉൾവഴികളിലൂടെ പാലക്കാടുമായി ബന്ധിപ്പിക്കുന്ന റാപ്പിഡ് റെയിൽ ഗതാഗത സംവിധാനം ആലോചിച്ചുവെന്നും പോസ്റ്റിൽ സൂചിപ്പിച്ചിരുന്നു.എന്നാൽ, 2019 ഏപ്രിൽ 10-ന് സുരേഷ് ഗോപി ഫേസ്ബുക്കിൽ പങ്കുവെച്ച മറ്റൊരു പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുകയാണ്. “കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കുമെന്നത് വെറും വാക്കല്ല” എന്നാണ് ആ പോസ്റ്റിലെ വാചകം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
“ദൂരത്തെ കീഴടക്കലാണ് യാത്ര. തൃശ്ശൂർ–എറണാകുളം യാത്രാദുരിതത്തിന് പരിഹാരമായി കൊച്ചി മെട്രോയെ തൃശ്ശൂരുമായി ബന്ധിപ്പിക്കേണ്ടത് അനിവാര്യമാണ്” എന്നും അദ്ദേഹം അന്ന് കുറിച്ചിരുന്നു.തൃശ്ശൂരുമായി വികസന ലക്ഷ്യത്തോടെ ആരംഭിച്ച ‘എസ്.ജി. കോഫി ടൈംസ്’ എന്ന പുതിയ ചർച്ച പരമ്പരയിൽ സംസാരിക്കവേയാണ് സുരേഷ് ഗോപി മെട്രോ വിഷയത്തിൽ വിശദീകരണം നൽകിയത്. താൻ “മെട്രോ ട്രെയിൻ തൃശൂരിലേക്ക് വരും” എന്ന് പറഞ്ഞിട്ടില്ലെന്നും, നെടുമ്പാശ്ശേരി അങ്കമാലി വരെ മെട്രോ പാത എത്തിയശേഷം ഉപപാതയായി പാലിയേക്കര കടന്ന് കോയമ്പത്തൂരിലേക്കും മറ്റൊരു ഉപപാതയായി നാട്ടിക തൃപ്രയാർ ഗുരുവായൂർ വഴി താനൂരിലേക്കുമാണ് മുന്നോട്ടുള്ള ദിശാ നിർദ്ദേശമെന്നും അദ്ദേഹം വ്യക്തമാക്കി.


