അതിരമ്പുഴ. ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷനിലെ എല്ലാ അങ്ക ണവാടികൾക്കും നൽകുന്ന മിക്സികളുടെ വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ
പ്രൊഫ. ഡോ. റോസമ്മ സോണി നിർവഹിച്ചു. അതിരമ്പുഴ അറുപത്തി ഒന്നാം നമ്പർ അങ്കണവാടിയിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കളത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻസ് വര്ഗീസ്, അതിരമ്പുഴ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷ ഫസിന സുധീർ,സി.ഡി.പി.ഒ ഷിമിമോൾ.പി, ഐ.സി.ഡി. എസ് സൂപ്പർവൈസർ അഞ്ചു പി. നായർ, മിനി ജോസഫ് എന്നിവർ പ്രസംഗിച്ചു. അതിരമ്പുഴ ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ 81 അങ്കണ വാടികളിലാണ് ജില്ലാ പഞ്ചായത്ത് മെമ്പർ ഡോ. റോസമ്മ സോണി മിക്സി വിതരണം നടത്തിയത്.
Advertisements


