എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു; മാർച്ച് 5 മുതൽ പരീക്ഷകൾ ആരംഭിക്കും”

തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷാതീയതി പ്രഖ്യാപിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ പരീക്ഷ മാർച്ച് 5ന് ആരംഭിക്കും. രാവിലെ 9.30 ന് തുടങ്ങും. പരീക്ഷാഫലം മെയ് എട്ടിന്. ഐടി മോഡൽ ജനുവരി 12 മുതൽ ആരംഭിക്കും.3000 പരീക്ഷ കേന്ദ്രങ്ങളാണുള്ളത്. 2.25 ലക്ഷം കുട്ടികളാണ് പരീക്ഷയെഴുതുക. മോഡൽ പരീക്ഷ ഫെബ്രുവരി 16 മുതലാണ്. പ്ലസ് വൺ പരീക്ഷ മാർച്ച് 5 മുതൽ 27 വരെയാണ്. പ്ലസ് ടു പരീക്ഷ മാർച്ച് 8 മുതൽ 28 വരെ നടക്കും. പ്ലസ് ടു പരീക്ഷ വെള്ളിയാഴ്ച ഒഴികെ 2.30 നാണ്. മേയ് 26 ന് പ്ലസ് ടു ഫലപ്രഖ്യാപനം പ്രതീക്ഷിക്കുന്നു.

Advertisements

Hot Topics

Related Articles