സ്വത്ത് തർക്കത്തിൽ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം;തീപടർന്ന് പൊള്ളലേറ്റത് ഭർത്താവിന്; സംഭവം കാസർഗോഡ്

കാസർഗോഡ്:സ്വത്ത് തർക്കത്തെ തുടർന്നുണ്ടായ കലഹത്തിൽ ഭാര്യയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ച ഭർത്താവിന് പൊള്ളലേറ്റു . രാജപുരത്ത് ഇന്നലെ രാത്രി ഒൻപതരയോടെയായിരുന്നു സംഭവം.ഭാര്യയുമായി അകന്ന് ചെമ്പേരിയിൽ താമസിക്കുന്ന പാണത്തൂർ നെല്ലിക്കുന്നിലെ ജോസഫ് (71) ആണ് തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റത്. ഭാര്യ സിസിലിയെയാണ് ഇയാൾ കൊല്ലാൻ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.സിസിലി ഉറങ്ങിക്കിടന്ന മുറിയുടെ ജനൽ ചില്ല് പുറത്തുനിന്ന് തകർത്താണ് ജോസഫ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്. എന്നാൽ തീ പെട്ടെന്ന് പടർന്ന് ജോസഫിന്റെ ദേഹത്തേക്കും പടർന്നു. മുറിയിലുണ്ടായിരുന്ന സാധനസാമഗ്രികൾ മുഴുവൻ കത്തിനശിച്ചു.സിസിലിയും ഒപ്പമുണ്ടായിരുന്ന പേരക്കുട്ടിയും പൊള്ളലേൽക്കാതെ രക്ഷപ്പെടാനായി.

Advertisements

ബഹളം കേട്ടെത്തിയ നാട്ടുകാർ ഉടൻ രാജപുരം പൊലീസ് അറിയിക്കുകയും ജോസഫിനെ കാഞ്ഞങ്ങാട് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.അവിടെ നിന്ന് നില ഗുരുതരമായതിനാൽ ഇയാളെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സ്വത്തുതർക്കമാണ് കൊലപാതകശ്രമത്തിന് പിന്നിലെ കാരണം എന്നാണ് പ്രാഥമിക നിഗമനം. രാജപുരം പൊലീസ് അന്വേഷണം ആരംഭിച്ചു.

Hot Topics

Related Articles