അതിദാരിദ്ര്യമുക്ത കേരളം; 69-ാം കേരള പിറവി ദിനത്തിൽ ഇത് ചരിത്രനിമിഷം

തിരുവനന്തപുരം:കേരളം ഇന്ന് 69-ാം പിറന്നാള്‍ ആഘോഷിക്കുന്നു. രാജ്യം സ്വാതന്ത്ര്യം നേടി ഒൻപതാം വർഷം 1956 നവംബർ ഒന്നിന് ഭാഷാ അടിസ്ഥാനത്തിൽ മലബാർ, കൊച്ചി, തിരുവിതാംകൂർ എന്നീ നാട്ടുരാജ്യങ്ങൾ ചേർന്ന് ജന്മം കണ്ടതാണ് കേരളം. പുഴയും മലയും കായലും കടലും ചേർന്ന ഈ ഭൂമി ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്നറിയപ്പെടുന്നു.ഈ കേരള പിറവി ദിനത്തിൽ സംസ്ഥാന സർക്കാർ മുന്നോട്ട് വയ്ക്കുന്നത് ഒരു ചരിത്രനിമിഷമാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ എന്ന പ്രഖ്യാപനം. രാജ്യത്ത് അതിദാരിദ്ര്യമുക്തമായ ആദ്യ സംസ്ഥാനം എന്ന പദവി കേരളത്തിന് ലഭിക്കും.വൈകിട്ട് അഞ്ചിന് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപനം നടത്തും. മന്ത്രി എം.ബി. രാജേഷ് അദ്ധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥികളായി പ്രശസ്ത താരങ്ങളായ കമലഹാസൻ, മമ്മൂട്ടി, മോഹൻലാൽ എന്നിവർ പങ്കെടുക്കും.

Advertisements

നാല് വർഷത്തെ നീണ്ട പ്രക്രിയയിലൂടെയാണ് ‘അതിദാരിദ്ര്യമുക്ത കേരളം’ യാഥാർത്ഥ്യമാക്കിയത്. രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ എടുത്ത ആദ്യ മന്ത്രിസഭാ തീരുമാനങ്ങളിൽ ഒന്നായിരുന്നു അതിദാരിദ്ര്യ നിർമാർജ്ജനം.64,006 കുടുംബങ്ങളെയാണ് അതിദാരിദ്ര്യമുക്തമാക്കിയത്. സർക്കാർ പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും ആനുകൂല്യങ്ങൾ ലഭിക്കാത്തവരെയും തിരിച്ചറിയൽ രേഖകളില്ലാത്തവരെയും കണ്ടെത്തുകയായിരുന്നു പ്രാരംഭഘട്ടം.ഭക്ഷണം, ആരോഗ്യം, വസ്ത്രം, സുരക്ഷിത വാസസ്ഥലം, വരുമാനം തുടങ്ങിയ അടിസ്ഥാന ഘടകങ്ങളൊന്നുമില്ലാത്ത കുടുംബങ്ങളെയാണ് പരിഗണിച്ചത്. തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, സാമൂഹ്യ സംഘടനാ പ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നാലുലക്ഷം പേരാണ് പരിശീലനം നേടിയതെന്നും മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

2021 ജൂൺ-ജൂലൈ മാസങ്ങളിൽ നടപടി ആരംഭിച്ചു. 2022 മാർച്ചോടെ ഗ്രാമസഭ/വാർഡ് സഭ അംഗീകാരത്തോടെ പട്ടിക അന്തിമമായി. തിരുവനന്തപുരത്തെ അഞ്ചുതെങ്ങ്, വയനാട്ടിലെ തിരുനെല്ലി പഞ്ചായത്തുകൾ, തൃശൂരിലെ വടക്കാഞ്ചേരി നഗരസഭ എന്നിവിടങ്ങളിലായിരുന്നു പൈലറ്റ് സ്റ്റഡി നടത്തി മാതൃക രൂപപ്പെടുത്തിയത്.

Hot Topics

Related Articles