കോട്ടയം നഗരമധ്യത്തിൽ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ചു : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിന് രണ്ട് വർഷം കഠിന തടവ്

കോട്ടയം : പോലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിലെ പ്രതിക്ക് കോടതി രണ്ടുവർഷം കഠിന തടവും 5000/- രൂപ പിഴയും ശിക്ഷ. അയ്മനം മാങ്കീഴിപ്പടി വീട്ടിൽ വിനീത് സഞ്ജയ (36)നെയാണ് കോട്ടയം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് – മൂന്ന് അനന്തകൃഷ്ണൻ.എസ് ശിക്ഷിച്ചത്.
രണ്ടുവർഷം കഠിനതടവും, 5000/- രൂപ പിഴിയും ആണ് ശിക്ഷ വിധിച്ചത്. 2015 ഏപ്രിൽ 14 ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

Advertisements

രാത്രി 11 മണിയോടെ കോട്ടയം ശീമാട്ടി റൗണ്ട് ഭാഗത്ത് തട്ടുകടയിൽ അക്രമം നടക്കുന്നതായി അറിവ് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസിനെ പ്രതികൾ വടിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വടി ഉപയോഗിച്ച് അടിച്ചതിനെ തുടർന്ന് പോലീസിന് കണ്ണിനും തലയുടെ വശങ്ങളിലും പരിക്കേൽക്കുകയും പ്രതി സംഭവസ്ഥലത്തു നിന്നും ഓടിപ്പോവുകയുമായിരുന്നു ചെയ്തത്. പോലീസ് പ്രതിയെ പിന്നീട് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് വേണ്ടി റോബിൻ കെ നീലിയറ ഹാജരായി.

Hot Topics

Related Articles