കോട്ടയം: ബസേലിയസ് കോളജ് നാഷണൽ സർവ്വീസ് സ്കീമിന്റെ മാനസഗ്രാമമായ കൂരോപ്പടയിൽ നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കോളജ് പ്രിൻസിപ്പൽ പ്രൊഫ ഡോ ബിജു തോമസ് കൈമാറി. കൂരോപ്പട കവലയിൽ ഓട്ടോറിക്ഷ തൊഴിലാളിയായിരുന്ന ബിനോയിക്കാണ് വീട് നിർമ്മിച്ച് നൽകിയത്.
കോളജ് എൻ എസ് എസ് യൂണിറ്റിൻ്റെ ജൈവാരാമത്തിൽ നിന്ന് വിളവെടുത്ത പൂവും പച്ചക്കറികളും വിറ്റതുകയും ആക്രി സമാഹരിച്ച് വിറ്റുകിട്ടിയ തുകയുമൊക്കെ ചേർത്തുവച്ചാണ് സ്നേഹവീടെന്ന സ്വപ്നത്തിലേക്ക് യാത്ര തുടങ്ങിയതാണ്. കൂരോപ്പട പഞ്ചായത്തു പ്രസിഡൻ്റ് അമ്പിളി മാത്യു അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ ബ്ലോക്ക് മെമ്പർ ടി. എം. ജോർജ്ജ്, പഞ്ചായത്ത് മെമ്പർ അനിൽ കൂരോപ്പട, വിനോദ് കൂരോപ്പട കോളജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ ഡോ. ജ്യോതിമോൾ പി, ഡോ. തോമസ് കുരുവിള, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഡോ മഞ്ജുഷ വി പണിക്കർ, മനോജ് ജോസഫ് എന്നിവർ സംസാരിച്ചു.


