കോട്ടയം ശാസ്ത്രി റോഡിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി : അപകടത്തിൽ ആർക്കും പരിക്കില്ല

കോട്ടയം : നഗര മധ്യത്തിൽ നിയന്ത്രണം നഷ്ടമായ കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ ആർക്കും പരിക്കില്ല. കാറിനുള്ളിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് വൈകിട്ട് 7 45 ഓടുകൂടിയായിരുന്നു അപകടം. ശാസ്ത്രി റോഡിലെ ഇറക്കം ഇറങ്ങി എത്തിയ കാർ നിയന്ത്രണം നഷ്ടമായി റോഡരികിലെ വൈദ്യുതി പോസ്റ്റിന് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ കാർ ഭാഗികമായി തകർന്നു. ഓടിക്കൂടിയ നാട്ടുകാരും പ്രദേശത്ത് ഉണ്ടായിരുന്നവരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തെ തുടർന്ന് ശാസ്ത്രീ റോഡിൽ ഗതാഗത തടസവും ഉണ്ടായി.

Advertisements

Hot Topics

Related Articles