കോട്ടയം: ജില്ലയിൽ ആദ്യമായി ത്രീ സ്റ്റാർ പദവി ലഭിക്കുന്ന ആദ്യ റസ്റ്ററന്റായി കോട്ടയം കാർജിൻ റസ്റ്ററന്റ്. ടൂറിസം വകുപ്പിന്റെ പരിശോധനകൾ അടക്കമുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് കർജീനിന് ത്രീ സ്റ്റാർ പദവി ലഭിച്ചിരിക്കുന്നത്. ജില്ലയിൽ ആദ്യമായാണ് ഒരു റസ്റ്ററന്റിന് ത്രീ സ്റ്റാർ പദവി ലഭിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ മികവും, ഭക്ഷണം അടക്കമുള്ള സൗകര്യങ്ങളും, ഉപഭോക്താക്കളോടുള്ള പെരുമാറ്റവും, വിനോദ സഞ്ചാര മേഖലയ്ക്ക് നൽകുന്ന സംഭാവനകളും പരിഗണിച്ചാണ് ഇപ്പോൾ കാർജീനിന് ത്രീ സ്റ്റാർ പദവി അനുവദിച്ച് നൽകിയിരിക്കുന്നത്. അടുത്ത മൂന്നു വർഷത്തേയ്ക്കാണ് കർജീനിന് ഈ പദവി ലഭിച്ചിരിക്കുന്നത്. ഒരു സാധാരണ റസ്റ്ററന്റിൽ നിന്നും ഏറെ വ്യത്യസ്തമായി റിലാക്‌സ് ചെയ്ത് ഭക്ഷണം കഴിക്കാനുള്ള വേറിട്ട അവസരമാണ് കർജീൻ റസ്റ്ററന്റ് ഒരുക്കിയിരക്കുന്നത്. കോൺക്രീറ്റ് കാടുകളിൽ ഒതുങ്ങിയിരുന്ന ഹോട്ടൽ അന്തരീക്ഷത്തെ ശാന്തവും സുന്ദരവും സമാധാനപരവുമായ അന്തരീക്ഷത്തിലേയ്ക്കു പറിച്ചു നട്ടവേറിട്ട പരിശ്രമമായിരുന്നു കർജീൻ. ഈ പരീക്ഷണം കോട്ടയത്തെ ജനങ്ങൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് നെഞ്ചോടു ചേർത്തു കഴിഞ്ഞു. ഇതിന് പൊൻതൂവൽ ചാർത്തിയാണ് ഇപ്പോൾ ത്രീ സ്റ്റാർ പദവി കൂടി ലഭിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിലെ ആദ്യ ത്രീ സ്റ്റാർ റസ്റ്ററന്റായി കോട്ടയം കർജീൻ റസ്റ്ററന്റ്..! ലഭിച്ചത് ടൂറിസം വകുപ്പിന്റെ മികവിന്റെ അംഗീകാരം


