കോട്ടയം കിടങ്ങൂരിൽ വെയിറ്റിംങ് ഷെഡിൽ ബസ് കാത്തു നിന്ന സ്ത്രീയെ ആക്രമിക്കുകയും മൊബൈൽ ഫോൺ നിലത്തെറിഞ്ഞ് പൊട്ടിക്കുകയും ചെയ്ത് അക്രമം; ആക്രമണം നടത്തിയത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കിടങ്ങൂർ സ്വദേശി

കോട്ടയം: മദ്യ ലഹരിയിൽ വെയിറ്റിംങ് ഷെഡിൽ ബസ് കാത്തു നിന്ന സ്ത്രീയെ ആക്രമിക്കുകയും മൊബൈൽ ഫോൺ വലിച്ചെറിഞ്ഞു പൊട്ടിയ്ക്കുകയും ചെയ്ത കേസിൽ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ കിടങ്ങൂർ സ്വദേശി പിടിയിൽ. കിടങ്ങൂർ ചേർപ്പുങ്കൽ തേവർമറ്റത്തിൽ (തെങ്ങുംതോട്ടത്തിൽ) ഷാജി ജോസഫി ( തേവർ ഷാജി- 64)നെയാണ് പാലാ പൊലീസ് പിടികൂടിയത്. കഴിഞ്ഞ 29 ന് പകൽ 02.45 മണിക്ക് ചേർപ്പുങ്കൽ മാർസ്ലീവ ഫൊറോന ചർച്ചിന്റെ അടുത്തായുള്ള വെയിറ്റിംഗ് ഷെഡിലായിരുന്നു കേസിനാസ്പദമായ സംഭവം. ബസ് കാത്തു നിന്ന സ്ത്രീയുടെ മൊബൈൽ ഫോൺ പ്രതി പിടിച്ചു വാങ്ങി നിലത്ത് എറിഞ്ഞ് പൊട്ടിക്കുകയും, സ്ത്രീ ധരിച്ചിരുന്ന ഷാൾ പിടിച്ച് വലിക്കുകയം, എതിർത്ത സ്ത്രീയുടെ കരണത്ത് അടിച്ച് ദേഹോപദ്രവം ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിന് ശേഷം രക്ഷപെട്ട പ്രതി വീട്ടിൽ എത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്ത് എത്തിയ ശേഷം പ്രതിയെ പിടികൂടുകയായിരുന്നു.

Advertisements

പാലാ പോലീസ് സ്റ്റേഷൻ എസ്.ഐ ദിലീപ് കുമാർ, എസ്.ഐ ബിജു ചെറിയാൻ, എസ്.ഐ ഷിജു എസ്.എസ് , എ.എസ്.ഐ എസ്.ഐസക്ക്, സിവിൽ പൊലീസ് ഓഫിസർമാരായ പി.എസ് സുമേഷ്, ജിനു ജി.നാഥ്, രഞ്ജിത്ത് വിജയൻ, ജോസ് ചന്ദ്രന്ർ എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം സ്ഥലത്തെത്തി അറസ്റ്റു ചെയ്യാൻ ശ്രമിച്ചു എങ്കിലും പ്രതി ഷാജി പുരപ്പുറത്ത് കയറി നിന്ന് ഓട് പെറുക്കി പോലീസിനെ നേരേ എറിയുകയായിരുന്നു. പ്രതിയുടെ അക്രമണത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പൊലീസ് ഓഫിസർമാരായ ജിനു ജി.നാഥ്, പി.എസ് സുമേഷ് എന്നിവർക്ക് പരിക്കേറ്റു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് പുരപ്പുറത്ത് നിന്നും ചാടിയ പ്രതിക്ക് പരിക്കുകൾ പറ്റിയിട്ടുള്ളതും ഓടി രക്ഷപെടാൻ ശ്രമി പ്രതിയെ അതിസാഹസികമായി കീഴ്പ്പെടുത്തുകയും ആയിരുന്നു. പ്രതിയെ പാലാ ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.

Hot Topics

Related Articles