കോട്ടയം : പനച്ചിക്കാട് ഗ്രാമപഞ്ചായത്ത് ഹരികർമ്മ സേനാംഗങ്ങളുടെ മാലിന്യ പരിപാലന വാഹനത്തിന്റെ ഫ്ലാഗ് ഓഫും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഫ്ലാഗ് ഓഫ് നടത്തി. വാർഡുകളിൽ നിന്ന് ഹരിത കർമ്മ സേന ശേഖരിക്കുന്ന മാലിന്യങ്ങൾ മെയിൻ എം സി എഫിലേക്ക് കൊണ്ടുപോകാൻ വേണ്ടിയാണ് വാഹനം ഉപയോഗിക്കുന്നത്. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ പനച്ചിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് പഞ്ചായത്തിലെ ഉന്നതികളിലേക്കുള്ള മാലിന്യ സംസ്കരണത്തിന് ബൊക്കാ ഷോ ബക്കറ്റുകൾ വിതരണം ചെയ്തു. തുടർന്ന് , ഹരിത കർമ്മ സേനാംഗങ്ങളെ ആദരിച്ചു. ജില്ല പഞ്ചായത്ത് അംഗം പി കെ വൈശാഖ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റോയ് മാത്യു, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജീന ജേക്കബ് , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എബിസൺ കെ എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ – വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിയ മധുസൂദനൻ, ഹെൽത്ത് ഇൻസ്പെക്ടർ അർച്ചന, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർമാരായ സാനുമ കുമാരി, വീണ എന്നിവരും കൂടാതെ വാർഡ് മെമ്പർമാരും പങ്കെടുത്തു.


