കോട്ടയം കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു വീഴ്ത്തി പണം കവർന്നു; കുറിച്ചി സ്വദേശികളായ രണ്ടംഗ സംഘത്തെ പിടികൂടി ചിങ്ങവനം പൊലീസ്

ചിങ്ങവനം: കുറിച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു വീഴ്ത്തി രണ്ടായിരം രൂപ കവർന്ന കേസിൽ കുറിച്ചി സ്വദേശികളായ രണ്ടു പേരെ മണിക്കൂറുകൾക്കകം പിടികൂടി ചിങ്ങവനം പൊലീസ്. കുറിച്ചിയിലെ മീൻകടയിൽ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളിയെ അടിച്ചു പരിക്കേൽപ്പിച്ചാണ് രണ്ടംഗ സംഘം പണം കവർന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുറിച്ചി എസ്.പുരം നിത്യ സദനത്തിൽ അശ്വിൻ സി. മോഹൻ (സന്ദീപ് -28 ), കുറിച്ചി എസ്.പുരം ചങ്കുമറ്റത്തറ വീട്ടിൽ അരുൺദാസ് (28) എന്നിവരെ ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എസ്.പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

Advertisements

ചൊവ്വാഴ്ച രാവിലെ 10 മണിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചിയിലെ ബാറിനു മുന്നിൽ വച്ചാണ് അക്രമി സംഘം ഇതര സംസ്ഥാന തൊഴിലാളിയെ തലയ്ക്കടിച്ചു വീഴ്ത്തിയത്. തുടർന്ന് ഇയാളുടെ കയ്യിലുണ്ടായിരുന്ന രണ്ടായിരം രൂപ പ്രതികൾ കവരുകയായിരുന്നു. ഇതേ തുടർന്ന് പണം നഷ്ടമായ ഇതര സംസ്ഥാന തൊഴിലാളി പരാതിയുമായി ചിങ്ങവനം പൊലീസിനെ സമീപിച്ചു. തുടർന്ന് ചിങ്ങവനം പൊലീസ് സംഘം നടത്തിയ അന്വേഷണത്തിന് ഒടുവിൽ പ്രതികളെ കുറിച്ചി ഭാഗത്തു നിന്നും പിടികൂടുകയായിരുന്നു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

Hot Topics

Related Articles