കോട്ടയം : 2025 നവംബർ 25 ന് കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ നടത്തുന്ന ഏകദിന പണിമുടക്കിന് മുന്നോടിയായി കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ റീജിയണൽ ഓഫീസ്, കോട്ടയം മുന്നിൽ സായാഹ്ന ധർണ നടത്തി.
ഉഭയകക്ഷി കരാർ പൂർണ്ണമായും നടപ്പിലാക്കുക.
ജോയിൻ്റ് കോൺഫറൻസ് സമയബന്ധിതമായി വിളിച്ച് ചേർക്കുക.
തെറ്റായ രീതിയിൽ അക്കൗണ്ടബിലിറ്റി ചുമത്തുന്ന നടപടികൾ പിൻവലിക്കുക
ട്രാൻസ്ഫർ പോളിസിയിലെ ന്യൂനതകൾ പരിഹരിക്കുക
പരിഹരിക്കപ്പെടാത്ത ഐ.ടി. ഇഷ്യൂസ് പരിഹരിക്കുക
ഐ.ബി.എ ഗൈഡ് ലൈൻ പ്രകാരം പേ ഫിക്സേഷൻ പൂർണ്ണമായും നടപ്പിലാക്കുക.
കോർ ബാങ്കിങ് ബിസിനസ്സിനേക്കൾ മറ്റ് കാര്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നിലപാട് തിരുത്തുക.
ഇടപാട് സമയങ്ങളിൽ ഓൺ ലൈൻ മീറ്റിങ്ങുകൾ അവസാനിപ്പിക്കുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടങ്ങിയ എട്ടിന്ന ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടായിരുന്നു ധർണ്ണ സമരം.
ധർണ്ണാ സമരം കെ.ജി.ബി.ഒ.യു സംസ്ഥാന പ്രസിഡണ്ട് അനൂപ് ടി.ജി. ഉദ്ഘാടനം ചെയ്തു. കെ.ജി.ബി.ഇ. യു ജില്ലാ പ്രസിഡൻ്റ് രാജേഷ് ദിവാകരൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.ജി.ബി.ഇ. യു ജില്ലാ സെക്രട്ടറി എബിൻ. എം. ചെറിയാൻ സ്വാഗതവും,കെ.ജി.ബി.ഒ. യു ജില്ലാ പ്രസിഡൻ്റ് എബി ജേക്കബ് നന്ദിയും പറഞ്ഞു. കെ.ജി.ബി.ഇ. യു സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.പി. ശ്രീരാമൻ, ബി.ഇ.എഫ്.ഐ സംസ്ഥാന വനിത കമ്മിറ്റി കൺവീനർ രമ്യാ രാജ്, ബി.ഇ.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.പി.ഷാ, കെ.ജി.ബി.ഒ. യു സംസ്ഥാന കമ്മിറ്റി അംഗം ലക്ഷ്മി. സി, ബി.ഇ.എഫ്.ഐ ജില്ലാ സെക്രട്ടറി കെ.കെ. ബിനു തുടങ്ങിയവർ സംസാരിച്ചു. സമരം ചർച്ചയിലൂടെ പരിഹരിച്ചില്ലെങ്കിൽ, വർഗ്ഗ ബഹുജന സംഘടനകളുടെയും, ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ അനിശ്ചിത കാല സമരം ഉൾപ്പെടെയുള്ള പരിപാടികളുമായി സംഘടന മുന്നോട്ട് പോകുന്നതാണ്.


