കൈകൊട്ടിക്കളിയിലൂടെ ഇന്നസെന്റിന് വൻ പ്രമോഷൻ..! ആവേശം നിറഞ്ഞു നിൽക്കുന്ന കൈകൊട്ടിക്കളിയിലൂടെ സിനിമാ പ്രമോഷന് മറിയപ്പള്ളി ടീം സർഗം കലാവേദിയിലെ മിടുക്കികൾ; കൈകൊട്ടികളി അരങ്ങേറുക സിനിമാ റിലീസ് ദിവസമായ നാളെ നവംബർ ഏഴിന് ആഷ അഭിലാഷ് തീയറ്ററിൽ

കോട്ടയം: കാഴ്ചക്കാർക്കും കളിക്കാർക്കും ഒരു പോലെ ആവേശം നിറയ്ക്കുന്ന കൈകൊട്ടിക്കളി കാഴ്ചകളുമായി ഒരു സിനിമാ പ്രമോഷൻ. റിലീസ് ദിവസമായ നാളെ നവംബർ ഏഴ് വെള്ളിയാഴ്ച രാവിലെ പത്തിന് കോട്ടയം അഭിലാഷ് – ആശ തീയറ്ററിലാണ് മറിയപ്പള്ളി ടീം സർഗം കലാവേദിയിലെ മിടുക്കിക്കൂട്ടം കൈകൊട്ടിക്കളിയിലെ ആവേശം നിറയ്ക്കുക. അൽത്താഫ് സലീമും അനാർക്കലി മരയ്ക്കാറും അഭിനയിച്ച ഇന്നസെന്റ് സിനിമിയുടെ റിലീസിന്റെ ഭാഗമായുള്ള പ്രമോഷൻ പരിപാടിയിലാണ് മറിയപ്പള്ളി ടീം സർഗം കലാവേദി ആവേശച്ചുവട് വയ്ക്കുക. ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് സ്വന്തമാക്കുന്നതിനു വേണ്ടിയാണ് 120 ഓളം തീയറ്ററുകളിൽ ഒരേ സമയത്ത് കൈകൊട്ടിക്കളി അരങ്ങേറുന്നത്. കോട്ടയത്ത് ഈ റെക്കോർഡിന്റെ ഭാഗമാകാൻ ചുവട് വയ്ക്കുന്നതിനു തിരഞ്ഞെടുക്കപ്പെട്ടവർ മറിയപ്പള്ളിയിലെ കൈകൊട്ടിക്കളി സംഘമാണ്. മാസങ്ങൾ നീണ്ട പ്രാക്ടീസിലൂടെ വിവിധ വേദികളിൽ ചുവട് വച്ച സംഘമാണ് നാളെ തീയറ്ററിലും ചുവട് വയ്ക്കുന്നത്. ഈ ആവേശച്ചുവടിനൊപ്പം താളം പിടിക്കാൻ ഒരുങ്ങുകയാണ് തീയറ്റർ അധികൃതരും സിനിമാ അണിയറ പ്രവർത്തകരും.

Advertisements

Hot Topics

Related Articles