ഗോവ : സൂപ്പർ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്സ് സെമി ഫൈനല്‍ കാണാതെ പുറത്ത്. ഇന്ന് നടന്ന ഗ്രൂപ്പിലെ നിർണായക മത്സരത്തില്‍ മുംബൈ സിറ്റിയെ സമനിലയില്‍ പിടിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് സെമി ഫൈനല്‍ ഉറപ്പിക്കാമായിരുന്നു.എന്നാല്‍ 88ആം മിനുറ്റിലെ ഗോള്‍ മുംബൈക്ക് വിജയം നല്കി.
ഇന്ന് മികച്ച രീതിയിലാണ് കേരള ബ്ലാസ്റ്റേഴ്സ് കളി തുടങ്ങിയത്. ആദ്യ മിനുറ്റുകള തന്നെ തിയാഗോ ആല്‍വേസിലൂടെ ബ്ലാസ്റ്റേഴ്സ് ഗോളിന് അരികിലെത്തി. ആദ്യ പകുതിയില്‍ ഇ നിയന്ത്രിക്കാൻ ബ്ലാസ്റ്റേഴ്സിനായി. എന്നാല്‍ ആദ്യ പകുതിക്ക് അവസാനം സന്ദീപ് സിങ് ചുവപ്പ് കാർഡ് കണ്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടി ആയി
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രണ്ടാം പകിതിയില്‍ ഉടനീളം 10 പേരുമായി ബ്ലാസ്റ്റേഴ്സ് കളിക്കേണ്ടി വന്നു. എന്നിട്ടും ഗോള്‍ വഴങ്ങാതെ സമനില സ്വന്തമാക്കുന്നതിന് അടുത്ത് വരെ ബ്ലാസ്റ്റേഴ്സ് എത്തി. പക്ഷെ 88ആം മിനുറ്റിലെ സെല്‍ഫ് ഗോള്‍ വിധി നിർണയിച്ചു. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്സ് രാജസ്ഥാൻ യുണൈറ്റഡിനെയും ഡെല്‍ഹി സ്പോർടിങിനെയും തോല്‍പ്പിച്ചിരുന്നു.


