തലയോലപ്പമ്പ് റോട്ടറി ക്ലബ്ബിൻ്റെ മെൻസ്ട്രൽ കപ്പ് വിതരണം റോട്ടറി ഗവർണർ ഡോ:ബിനു സി നായർ പഞ്ചായത്തംഗം സേതുലക്ഷ്മി അനിൽകുമാറിന് നൽകിക്കൊണ്ട് നിർവഹിക്കുന്നു
തലയോലപ്പറമ്പ്:
റോട്ടറി ഇൻറർനാഷണൽ ഡിസ്ട്രിക് പ്രോജക്റ്റായ “ഓപ്പോൾ” സ്ത്രീ ശാക്തീകരണ പരിപാടിയുടെ ഭാഗമായി തലയോലപ്പറമ്പ് വടയാർ 15, 16 ,17 വാർഡുകളിലെ എ എഡിഎസ് ,ആശ വർക്കർമാർക്ക് തലയോലപ്പറമ്പ് റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ മെൻസ്ട്രൽ കപ്പ് വിതരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി.
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട അവബോധം സ്ത്രീകളിൽ സൃഷ്ടിക്കുന്നതിനായി
മെൻസ്ട്രൽ കപ്പ് ഉപയോഗത്തെക്കുറിച്ച് ഡോക്ടർ അനുപമ ശ്രീധർ ക്ലാസ്നയിച്ചു.
മാറുന്നകാലത്ത് സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ നൂതനമാർഗങ്ങൾ ശുചിത്വത്തിനും ആരോഗ്യത്തിനുമായി ആർത്തവ കാലത്ത് സ്ത്രീകൾ സ്വീകരിക്കണമെന്ന് ഡോക്ടർ പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വടയാർ ഇളങ്കാവിനു സമീപം നടന്നപരിപാടി അസിസ്റ്റൻ്റ് ഗവർണർ ഡോ: ബിനു സി നായർ ഉദ്ഘാടനം നിർവഹിച്ചു. തലയോലപ്പറമ്പ് റോട്ടറി പ്രസിഡൻ്റ് റെജി ആറാക്കൽ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ശ്രീകാന്ത് സോമൻ അംഗങ്ങളായ പ്രകാശൻ ചക്കാല, സീതു ശശിധരൻ , പി.പ്രസാദ് ,പി.എസ് ഷിജോ ,വിഷ്ണു എസ് സോമൻ, ദീപ്തി സീതു,നിധി വിഷ്ണു, പഞ്ചായത്തംഗം സേതുലക്ഷ്മി അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.


