ഹെൽത്ത് ഡെസ്ക് :അടുക്കളയിലെ സ്ഥിരം ഉപയോഗ വസ്തുവായ ചായ അരിപ്പയിൽ നിരന്തരമായ ഉപയോഗം മൂലം കറകളും അഴുക്കും പതിയുന്നത് സാധാരണമാണ്. ഇത് പിന്നീട് അണുക്കളുടെ വളർച്ചയ്ക്കും കാരണമാകാം. സമയം കൂടുതലായി ചെലവഴിക്കാതെ തന്നെ വീട്ടിൽ ലഭ്യമായ ചില സാമഗ്രികൾ ഉപയോഗിച്ച് ചായ അരിപ്പ എളുപ്പത്തിൽ വൃത്തിയാക്കാം.
1. ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൂടുവെള്ളത്തിൽ ചായ അരിപ്പ കുറച്ച് നേരം മുക്കിവയ്ക്കുക. തുടർന്ന് ഡിഷ്‌വാഷ് ലിക്വിഡും സ്‌ക്രബറും ഉപയോഗിച്ച് നന്നായി ഉരച്ച് കഴുകിയാൽ കറ എളുപ്പത്തിൽ നീങ്ങും.
2. ബേക്കിംഗ് സോഡ
പ്ലാസ്റ്റിക്, സ്റ്റീൽ എന്നിവയിൽ നിർമ്മിച്ച അരിപ്പകൾ വൃത്തിയാക്കാൻ ബേക്കിംഗ് സോഡ ഫലപ്രദമാണ്. ചെറുചൂട് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ബേക്കിംഗ് സോഡ ചേർത്ത് അരിപ്പ മുക്കിവെക്കുക. കുറച്ച് നേരത്തിന് ശേഷം ബ്രഷ് ഉപയോഗിച്ച് ഉരച്ച് കഴുകിയാൽ കറ മാറും.
3. ഗ്യാസ് ഉപയോഗിച്ച് വൃത്തിയാക്കൽ
മെറ്റൽ ചായ അരിപ്പയിലെ പിടിച്ചുകിടക്കുന്ന കറ നീക്കം ചെയ്യാൻ ഗ്യാസ് തീയുടെ ചൂട് പ്രയോജനപ്പെടുത്താം. തീയിൽ കുറച്ച് നേരം ചൂടാക്കിയാൽ കറ സ്വയം ഇളകിത്തുടങ്ങും. തുടർന്ന് ഡിഷ്‌വാഷ് ലിക്വിഡ് ഉപയോഗിച്ച് കഴുകിയാൽ അരിപ്പ പൂർണമായി വൃത്തിയാകും.


