ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ചിറപ്പ് മണ്ഡല നിർമ്മാണം തടസപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണം: ക്ഷേത്ര ഉപദേശക സമിതി

ഏറ്റുമാനൂർ: മഹാദേവക്ഷേത്രത്തിലെ ചിറപ്പ് മണ്ഡപ നിർമ്മാണം തടസപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉപദേശക സമിതി. പതിറ്റാണ്ടുകളായി ക്ഷേത്ര സന്നിധിയിൽ നടന്നു വരുന്നതാണ് ചിറപ്പ് മഹോത്സവം. ഇത് ഏറ്റവും ഭംഗിയാക്കുന്നതിനു വേണ്ടിയാണ് പിൽഗ്രിം ഷെൽട്ടർ നിർമ്മിക്കാൻ തീരുമാനിച്ചത്. ക്ഷേത്രം ഉപദേശക സമിതിയുടെ അഭ്യർത്ഥന പ്രകാരം ദേവസ്വം മന്ത്രിയുടെ നിർദേശ പ്രകാരമാണ് ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതെന്ന് ക്ഷേത്രം ഉപദേശ സമിതി പ്രസ്ഥാവനയിൽ പറയുന്നു.

Advertisements

എന്നാൽ, ഇത്തരത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ച ശേഷം തൊഴിലാളി തർക്കങ്ങളിൽ എന്ന പോലെ ക്ഷേത്രത്തിനുള്ളിൽ കൊടികുത്തി നിർമ്മാണ പ്രവർത്തനം തടസപ്പെടുത്തുന്ന സാഹചര്യമാണ് സൃഷ്ടിച്ചത്. സമാന്തരമായി പ്രവർത്തിക്കുന്ന ഹൈന്ദവ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ പ്രവർത്തകരുടെ നേതൃത്വത്തിലാണ് കൊടികുത്തിയത്. ഇതിനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട ഉപദേശക സമിതിയുടെ നിർദേശം അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർ പാടേ അവഗണിക്കുകയായിരുന്നുവെന്നും ഉപദേശക സമിതി കുറ്റപ്പെടുത്തുന്നു. ഈ സാഹചര്യത്തിൽ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നും ഉപദേശക സമിതി ആവശ്യപ്പെടുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദേവപ്രശ്‌നത്തിന്റെ പേരിലും ഹൈക്കോടതി വിധിയുടെ പേരിലും ആചാര ലംഘനം നടത്തുകയാണ് സമാന്തര കമ്മിറ്റിയുടെ ലക്ഷ്യം. വർഷങ്ങളായി ക്ഷേത്രത്തിൽ ചിറപ്പ് മഹോത്സവം നടന്നു വരുന്നതാണ്. എന്നാൽ, ഇതുവരെയും ക്ഷേത്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഒന്നും നടത്തരുതെന്ന് ഹൈക്കോടതി വിധി ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു. 2002 ലെ ദേവപ്രശ്‌നത്തിൽ പറയുന്ന പരിഹാരക്രിയകളും അനുബന്ധ അചാരചടങ്ങുകളും സമയ ബന്ധിതമായി പൂർത്തീകരിക്കേണ്ടതാണ്. എന്നാൽ, 12 വർഷത്തിലൊരിക്കൽ നടത്തേണ്ട ദേവപ്രശ്‌നം 2002 നു ശേഷം ഇവിടെ നടത്തിയിട്ടില്ല. അതുകൊണ്ട് തുന്നെ 2002 ൽ ദേവപ്രശ്‌നത്തിന്റെ പേരിൽ ആചാരലംഘനം ഉണ്ടായി എന്ന് പറയുന്നത് വസ്തുതാ വിരുദ്ധമാണ്.

അടിയന്തരമായി അഷ്ടമംഗല ദേവപ്രശ്‌നം നടത്തിയാൽ മാത്രമേ ഇപ്പോഴത്തെ ദേവഹിതം അറിയാൻ കഴിയു എന്നിരിക്കെ 23 വർഷം മുൻപുള്ള ദേവപ്രശ്‌നത്തിന്റെ പേരിൽ നിർമ്മാണ പ്രവർത്തനം പാടില്ല എന്നു പറയുന്നത് തിരഞ്ഞെടുക്കപ്പെട്ട ഉപദേശക സമിതി നിർജീവമാക്കിക്കൊണ്ട് സമാന്തരകമ്മിറ്റിക്കാരുടെയും അവർക്ക് പിൻതുണ നൽകുന്ന ദേവസ്വം എ.ഒയുടെയും ഭക്തജന വിരുദ്ധ പ്രവർത്തിയാണ്. ഇതിനെ സംബന്ധിച്ചു ദേവസ്വം ബോർഡ് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിന്റെ പൈതൃകവും പരിപാവനതയും സംരക്ഷിക്കാൻ കഴിവുള്ള ഉദ്യോഗസ്ഥരെ ക്ഷേത്രഭരണം ഏൽപ്പിക്കണമെന്നും ഉപദേശക സമിതി ആവശ്യപ്പെടുന്നു.

Hot Topics

Related Articles