എരുമേലി : എൻ.സി.പി (എസ്) എരുമേലി മണ്ഡലം കമ്മിറ്റി ത്രിതല പഞ്ചായത്ത് ഇലക്ഷനോട് അനുബന്ധിച്ച് എരുമേലി പഞ്ചായത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ അർഹത ഉണ്ടായിട്ടും ചർച്ചയ്ക്ക് പോലും ക്ഷണിക്കാതെ ഏകപക്ഷീയമായി സീറ്റ് ധാരണ പ്രഖ്യാപിച്ച് മുന്നോട്ടു പോയതിൽ പ്രതിഷേധിച്ച് എൻ.സി.പി (എസ്) സംഘടനാശേഷി അനുസരിച്ച് എരുമേലി പഞ്ചായത്തിൽ മത്സരിക്കാൻ തീരുമാനിച്ചു എരുമേലി മണ്ഡലം പ്രസിഡൻറ് ഷിജോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പൂഞ്ഞാർ ബ്ലോക്ക് പ്രസിഡൻ്റ് ഉണ്ണിരാജ് പത്മാലയം ഉദ്ഘാടനം നിർവഹിച്ചു. യോഗത്തിൽ സെക്രട്ടറി അനിത കല്യാണി ,ബൈജു ഫിലിപ്പ് ചീരംകുളം, നിസാം, ഉമേഷ്, രാജെഷ് ആർ. നായർ , ജസ്റ്റിൻ , എൻ.കെ സിമി ,ശ്രീലക്ഷ്മി, രാഗേന്ദു,അനിൽ രാഹുൽ, എന്നിവർ പ്രസംഗിച്ചു.
Advertisements


