ചെങ്കോട്ട സ്ഫോടനം: അഫ്ഗാനിസ്ഥാനിൽ പരിശീലനം നേടിയ സംഘം; എൻക്രിപ്റ്റഡ് ആപ്പിൽ ബോംബ് നിർമാണ വീഡിയോകൾ ഉൾപ്പടെയുള്ള വിവരങ്ങൾ പ്രതികൾക്ക് ലഭിച്ചിരുന്നു

ന്യൂഡൽഹി :ചെങ്കോട്ട സ്ഫോടനത്തിന്റെ ആസൂത്രകർക്ക് അഫ്ഗാനിസ്ഥാനിൽ പരിശീലനം ലഭിച്ചതായി അന്വേഷണ ഏജൻസികൾ സൂചിപ്പിക്കുന്നു. അറസ്റ്റിലായ മുസമ്മിൽ തുര്‍ക്കി വഴിയുള്ള യാത്രയിലൂടെ അഫ്ഗാനിസ്ഥാനിലെത്തി ഭീകര സംഘങ്ങളിൽ നിന്ന് പരിശീലനം നേടിയതായി എൻഐഎയ്ക്ക് ലഭിച്ച വിവരങ്ങൾ സൂചിപ്പിക്കുന്നു.വിദേശ ഭീകരർ എൻക്രിപ്റ്റഡ് മൊബൈൽ ആപ്പുകൾ വഴി ബോംബ് നിർമാണവുമായി ബന്ധപ്പെട്ട 42 വീഡിയോകളും മാർഗ്ഗനിർദേശം ഉൾപ്പെട്ട സന്ദേശങ്ങളും അയച്ചതായി അന്വേഷണ സംഘം കണ്ടെത്തി.

Advertisements

ഈ സംഘത്തെ നിയന്ത്രിച്ച് സഹായം നൽകിയ മൂന്ന് വ്യക്തികളുടെ വിവരം കൂടി ഏജൻസികൾക്കുണ്ട്.മുസമ്മിലിനെ തുര്‍ക്കിയും അഫ്ഗാനിസ്ഥാനും വഴിയുള്ള യാത്രയിൽ സഹായിച്ചത് ഇന്ത്യക്കാരനായ ഉകാസയാണെന്നും വിവരം ലഭിച്ചു. കർണാടക സ്വദേശിയായ ഉകാസയാണ് മംഗളാപുരം, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെ സ്ഫോടനങ്ങളുടെ നടപ്പാക്കലിൽ പങ്കുവെച്ച സംഘത്തെ നിയന്ത്രിച്ചതെന്ന് റിപ്പോർട്ട്.‘സാക്കിർ ഉസ്താദ്’ എന്നറിയപ്പെടുന്ന മുഹമ്മദ് ഷാഹിദ് ഫൈസൽ 2012-ൽ പാക്കിസ്ഥാനിലേക്ക് ചേക്കേറിയതും പിന്നീട് വിവിധ രാജ്യങ്ങളിലെ ഭീകരസംഘങ്ങളുമായി ചേർന്ന് ഇന്ത്യയിൽ സ്ഫോടനങ്ങൾ നടത്താൻ തുടങ്ങിയതുമാണ് അന്വേഷണത്തിൽ വ്യക്തമായത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫൈസൽ ബെംഗളൂരുവിൽ നിന്നും എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയതാണ്.കോയമ്പത്തൂരിൽ 2022-ൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദധാരി വാഹനത്തിൽ സ്ഫോടകവസ്തുക്കൾ നിറച്ച് പൊട്ടിത്തെറിച്ചതും ഇപ്പോഴത്തെ ചെങ്കോട്ട സ്ഫോടനവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നു. ഇതോടൊപ്പം അൽഫലാഹ് എഞ്ചിനീയറിംഗ് കോളേജിൽ പഠിച്ച ഇന്ത്യൻ മുജാഹിദ്ദീൻ ഭീകരൻ മിർസ ഷദാബ് ബെയിഗിന്റെ പങ്കും പരിശോധിക്കുന്നു.ചാവേറായി പൊട്ടിത്തെറിച്ച ഉമർ നബിയുടെ സാമൂഹികമാധ്യമ അക്കൗണ്ടുകളെക്കുറിച്ചും അന്വേഷണ ഏജൻസികൾ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്.

മറ്റുഭീകര സംഘാംഗങ്ങളെ തേടി കാൺപൂരിലുള്‍പ്പെടെ ഇന്ന് പരിശോധന നടന്നു.സ്ഫോടനവുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ദില്ലി ലഫ്. ഗവർണർ പോലീസിന് നിർണായക നിർദേശങ്ങൾ നൽകിയിട്ടുണ്ട്. അമോണിയം നൈട്രേറ്റ് ഉപയോഗിക്കുന്നവരെ നിരീക്ഷിക്കുക, ഭീകരവാദ പ്രചരണങ്ങൾ തടയാൻ സോഷ്യൽ മീഡിയ കമ്പനികളുമായി സഹകരണം ഉറപ്പാക്കുക, പ്രധാന സ്ഥലങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുക എന്നിവയാണ് നിർദേശങ്ങൾ.

Hot Topics

Related Articles