അഞ്ചുവർഷത്തെ സഹവാസം പീഡനത്തിലേക്ക്:പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ട് ക്രൂരമർദനം;കൊച്ചിയിൽ യുവമോർച്ച നേതാവ് അറസ്റ്റിൽ

കൊച്ചി: പങ്കാളിയെ വീട്ടിൽ പൂട്ടിയിട്ട് കേബിൾ കൊണ്ട് ക്രൂരമായി മർദിച്ചതിന് യുവമോർച്ച എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഗോപു പരമശിവനെ പൊലീസ് അറസ്റ്റു ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് മരട് പൊലീസ് അറിയിച്ചു.ദേഹം മുഴുവൻ മർദനത്തിന്റെ പാടുകളുമായി പെൺകുട്ടി മരട് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. അഞ്ചുവർഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവരുടെയും തർക്കമാണ് ക്രൂരാതിക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അറിയിച്ചു.

Advertisements

ഗോപു പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ഇന്നലെ മരട് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് പെൺകുട്ടിയെ കണ്ടെത്തി സ്റ്റേഷനിലെത്താൻ നിർദേശിച്ചു. രാവിലെ ഹാജരായ പെൺകുട്ടിയാണ് തനിക്കെതിരെ നടന്ന പീഡനത്തിന്റെ വിവരങ്ങൾ പൊലീസിനോട് വെളിപ്പെടുത്തിയത്.വീട് വിടാൻ അനുവദിക്കാതെ തനിയെ പൂട്ടിയിടുന്നതായും കേബിള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കളുപയോഗിച്ച് മർദനമേറ്റുവേണ്ടി വന്നതായും പെൺകുട്ടി മൊഴി നൽകി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുൻ വിവാഹത്തിൽ നിന്നുള്ള കുട്ടികളെ കൊല്ലുമെന്നു ഭീഷണി മുഴക്കിയതായും അവൾ പൊലീസിനോട് പറഞ്ഞു.

Hot Topics

Related Articles