പത്തനംതിട്ട: സ്കൂൾ ബസ് കാത്തുനിന്നിരുന്ന എട്ടാം ക്ലാസുകാരിക്ക് മുന്നിൽ നഗ്നതാപ്രദർശനം നടത്തുകയും, പിന്നീട് കുട്ടിയെ കയറിപ്പിടിക്കുകയും ചെയ്ത 38കാരൻ പോലീസ് പിടിയിൽ. സംഭവം കീഴ്വായ്പൂരിലാണ് നടന്നത്.അറസ്റ്റിലായത് മല്ലപ്പള്ളി മാരിക്കൽ നെടുമണ്ണിൽ വീട്ടിൽ വിബിൻമോൻ ആണ്. പതിമ്മൂന്നുകാരിയെ ഉപദ്രവിച്ചെന്ന പരാതിയിലുടെയാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കീഴ്വായ്പൂർ പോലീസ് സബ് ഇൻസ്പെക്ടർ കെ. ജയമോൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മാരിക്കൽ മേഖലയിൽ നിന്നാണ് പ്രതിയെ അന്വേഷണസംഘം പിടികൂടിയത്.
വിബിൻമോൻ കീഴ്വായ്പൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റ് ഉൾപ്പെടുത്തിയയാളാണെന്ന് പോലീസ് അറിയിച്ചു.പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ അടക്കമുള്ള കേസുകൾ ഉൾപ്പെടെ, വധശ്രമം, ദേഹോപദ്രവം തുടങ്ങിയ നിരവധി ക്രിമിനൽ കേസുകൾ വിബിൻമോനെ തിരെ നിലവിൽ ഉണ്ടെന്നാണ് പോലീസ് വിവരങ്ങൾ.


